SignIn
Kerala Kaumudi Online
Friday, 19 June 2026 1.36 AM IST

രക്ഷാപ്രവർത്തനം: അന്വേഷണം എ.ഡി.ജി.പി അജിത്തിലേക്ക്

a

തിരുവനന്തപുരം: 'രക്ഷാപ്രവർത്തന"കേസ് അട്ടിമറിയിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം എ.ഡി.ജി.പി എം.ആർ. അജിത്കുമാറിലേക്ക് തിരിച്ചു. ഡിവൈ.എസ്.പി ബൈജുപൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലും പേരൂർക്കട പൊലീസ് ക്ലബിലും പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. അജിത് ക്രമസമാധാന ചുമതലയിലിരിക്കെ, അദ്ദേഹത്തിന്റെ ഓഫീസിലാണ് പ്രതികളെ രക്ഷിക്കാൻ കേസ് ഡയറിയടക്കം രേഖകൾ തിരുത്തിയതെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.

നവകേരള സദസ് യാത്രയ്ക്കിടെ ഗൺമാൻമാർ നടത്തിയ മർദ്ദനം ചട്ടവിരുദ്ധമാണെന്നും ക്രിമിനൽ കുറ്റമാണെന്നുമാണ് ആദ്യ അന്വേഷണത്തിൽ കണ്ടെത്തിയത്. പിന്നാലെ അന്വേഷണസംഘത്തെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഗ്രേഡ് എസ്.ഐമാരായ ശ്രീകാന്ത്, വിജേഷ് എന്നിവർ ചേർന്ന് ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രതികൾക്ക് അനുകൂലമായി തിരുത്തിച്ചു. എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരമാണ് ഫയലുകൾ തിരുത്തിയതെന്നാണ് ഇവരുടെ മൊഴി.

2024ഓഗസ്റ്റ് 12, 13, 14, 15 തീയതികളിലാണ് ആദ്യ അന്വേഷണ സംഘത്തെ പേരൂർക്കട എസ്.എ.പി ക്യാമ്പിനടുത്തുള്ള എ.ഡി.ജി.പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. സന്ദർശക രജിസ്റ്ററിൽ ഇവർ വന്ന സമയവും പോയ സമയവും രേഖപ്പെടുത്തിയിരുന്നു. ഇത് എസ്.ഐ.ടി ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും പകർത്തി. 13, 14 തീയതികളിൽ പേരൂർക്കടയിലെ 'അഗസ്ത്യ' പൊലീസ് ക്ലബിലാണ് ആദ്യ അന്വേഷണ സംഘം താമസിച്ചത്. അവിടെ മുറിയെടുത്തതിന്റെ രേഖകളും ശേഖരിച്ചു. ആദ്യമായാണ് ക്രമസമാധാന എ.ഡി.ജി.പിയുടെ ഓഫീസിൽ അന്വേഷണത്തിന്റെ ഭാഗമായ പരിശോധന.

ഡി.ജി.പി റാങ്ക് തുലാസിൽ

അടുത്തമാസം ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കേണ്ടതാണ്. അന്വേഷണമോ കേസോ ഉണ്ടെങ്കിൽ ഇത് ലഭിക്കില്ല. രേഖകൾ തിരുത്തിയെന്ന് തെളിഞ്ഞാൽ വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം അട്ടിമറിച്ചതിനുമടക്കം കേസെടുക്കാനിടയുണ്ട്. ബിവറേജസ് കോർപറേഷൻ ചെയർമാനാണ് ഇപ്പോൾ അജിത്കുമാർ.

'​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​'​ ​കേ​സ്:
പൊ​ലീ​സു​കാ​ർ​ക്ക് ​നോ​ട്ടീ​സ്

കൊ​ച്ചി​:​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ക​രി​ങ്കൊ​ടി​ ​കാ​ട്ടി​യ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​ ​മ​ർ​ദ്ദി​ച്ച​ ​കേ​സി​ൽ​ ​പ്ര​തി​ക​ളാ​യ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഹൈ​ക്കോ​ട​തി​ ​നോ​ട്ടീ​സ് ​അ​യ​ച്ചു.​ ​ഇ​വ​രു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ​ർ​ക്കാ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സ് ​സി.​എ​സ്.​ ​ഡ​യ​സി​ന്റെ​ ​ന​ട​പ​ടി.​ ​ജൂ​ലാ​യ് 20​ന​കം​ ​ഇ​വ​ർ​ ​എ​തി​ർ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​ക​ണം.
പി​ണ​റാ​യി​യു​ടെ​ ​സു​ര​ക്ഷാ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​എ​സ്.​ ​അ​നി​ൽ​കു​മാ​‌​ർ​ ​(​അ​നി​ൽ​ ​ക​ല്ലി​യൂ​ർ​),​ ​എ​സ്.​ ​സ​ന്ദീ​പ്,​ ​വി.​കെ.​ ​ഷൈ​ജു,​ ​ആ​ർ.​ ​അ​രു​ൺ,​ ​വി.​വി.​ ​വി​പി​ൻ​ ​എ​ന്നി​വ​ർ​ക്ക് ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​ന​ൽ​കി​യ​തി​നെ​തി​രെ​യാ​ണ് ​ഹ​ർ​ജി.​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​ത് ​വ​സ്തു​ത​ക​ൾ​ ​പ​രി​ഗ​ണി​ക്കാ​തെ​യാ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​വാ​ദി​ക്കു​ന്നു.
2023​ ​ഡി​സം​ബ​റി​ൽ​ ​ആ​ല​പ്പു​ഴ​യി​ൽ​ ​വ​ച്ച് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ക​മ്പ​ടി​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​സു​ര​ക്ഷാ​ ​സം​ഘാം​ഗ​ങ്ങ​ൾ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​-​ ​കെ.​എ​സ്.​യു​ ​പ്ര​വ​ർ​ത്ത​ക​രെ​ ​മ​ർ​ദി​ച്ചെ​ന്നാ​ണ് ​കേ​സ്.​ ​പി​ണ​റാ​യി​ ​ഇ​തി​നെ​ ​'​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​"​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADGP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA