
കോഴിക്കോട്: കാർഗിൽ-ലേ ദേശീയ പാതയിലെ നാമിക ലാ പാസിൽ സൈനിക ട്രക്ക് കൊക്കയിൽ പതിച്ച് കോഴിക്കോട് സ്വദേശി അടക്കം രണ്ടുപേർക്ക് വീരമൃത്യു. കോഴിക്കോട് ചേളന്നൂർ പെരുമ്പൊയിൽ ഒറ്റപ്പിലാക്കണ്ടിയിൽ ഹവിൽദാർ എസ്.ആർ. അരുൺരാജ് (40) ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 1.30നാണ് സംഭവം. സൈനികർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറും സഹഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ അരുൺരാജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 21 വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പരേതനായ രാജൻ നായരുടെയും ഷീലയുടെയും മകനാണ്. ഭാര്യ: രേഷ്മ. മകൾ: ആദ്യ അരുൺ (ഒന്നാം ക്ലാസ് വിദ്യാർത്ഥിനി, കേന്ദ്രീയ വിദ്യാലയം). സഹോദരൻ: അഖിൽരാജ് (മർച്ചന്റ് നേവി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |