
കൊച്ചി:മുസ്ലീം യൂത്ത് ലീഗ് സംസ്ഥാനസമ്മേളനം ആയിരങ്ങൾ അണിനിരന്ന ശക്തിപ്രകടനത്തോടെ സമാപിച്ചു.
'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്" എന്ന മുദ്രാവാക്യം ഉയർത്തി, ജന്തർമന്ദറിലും രാംലീലമൈതാനിയിലും യൂത്ത് ലീഗ് ദേശീയകമ്മിറ്റി നടത്തിയ പോരാട്ടവീര്യം ഉൾക്കൊണ്ടായിരുന്നു സമ്മേളനവേദി ഒരുക്കിയത്. ബോൾഗാട്ടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ചറാലി മറൈൻഡ്രൈവിൽ സമാപിച്ചു.
മുസ്ലീം ലീഗ് സംസ്ഥാനഅദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായി. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയായി. പുതുയുഗ കേരളം കെട്ടിപ്പടുക്കാൻ യുവജനങ്ങൾ സർക്കാരിനൊപ്പം നിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് എം.ഖാർഗെ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് അഖിലേന്ത്യാജനറൽ സെക്രട്ടറികൂടിയായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ കെ.എം.ഷാജി, അഡ്വ.എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, അഡ്വ.വി.ഇ.അബ്ദുൾഗഫൂർ, അഡ്വ.ഹാരിസ് മീരാൻ എം.പി, അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി, പാണക്കാട് അബ്ബാസലിശിഹാബ് തങ്ങൾ, പി.വി. അബ്ദുൽ വഹാബ് എം.പി, സീനിയർ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി എം.പി, കെ.പി.എ മജീദ്, ഡോ.എം.കെ.മുനീർ, ടി.എ.അഹമ്മദ് കബീർ, സി.കെ. സുബൈർ, പാണക്കാട് റഷീദലിശിഹാബ് തങ്ങൾ, പാണക്കാട് മുഈൻ അലിശിഹാബ് തങ്ങൾ, അഡ്വ.ഷിബു മീരാൻ തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് ലീഗ് ജനറൽസെക്രട്ടറി പി.കെ.ഫിറോസ് എം.എൽ.എ സ്വാഗതവും ട്രഷറർ പി.ഇസ്മയിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |