SignIn
Kerala Kaumudi Online
Monday, 09 November 2026 1.05 AM IST

പി.എസ്.സി അഭിമുഖം

c

തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) സ്റ്റാറ്റിസ്റ്റിക്സ് (കാറ്റഗറി നമ്പർ 713/2025) തസ്തികയിലേക്ക് 12,13 തീയതികളിലും ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ജേർണലിസം (കാറ്റഗറി നമ്പർ 701/2025) തസ്തികയിലേക്ക് 11,12 തീയതികളിലും പി. എസ്. സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

 കേരള സ്‌റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ) ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കാറ്റഗറി നമ്പർ 06/2026-എൻ.സി.എ-ഈഴവ/തീയ്യ/ബില്ലവ-കെ.എസ്.എഫ്.ഇ പാർട്ട്‌ടൈം ജീവനക്കാരിൽ നിന്നും) തസ്തികയിലേക്ക് 18ന് പി. എസ്. സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

ഒ. എം. ആർ

പരീക്ഷ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ഇൻസ്ട്രുമെന്റ് ടെക്‌നോളജി (കാറ്റഗറി നമ്പർ 886/2025) തസ്തികയിലേക്ക് 18ന് രാവിലെ 7.00 മുതൽ 08.50 വരെ ഒ. എം. ആർ പരീക്ഷ നടത്തും.


വകുപ്പുതല

പരീക്ഷാ ഫലം

കേരള ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ്/ലീഗൽ അസിസ്റ്റന്റ്-സെപ്തംബർ 2025 വകുപ്പുതല പരീക്ഷാ ഫലം കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ.

പരീക്ഷാ

വിജ്ഞാപനം

ലീഗൽ മെട്രോളജി വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ്മാരായി തസ്തികമാറ്റത്തിലൂടെ (കാറ്റഗറി നമ്പർ 174/2026) നിയമനം നൽകുന്നതിനുള്ള അർഹതാ നിർണയ പരീക്ഷയുടെ വിജ്ഞാപനം കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ.

വകുപ്പുതല

പരീക്ഷ

ജൂലൈ 2026 വകുപ്പുതല പരീക്ഷാ വിജ്ഞാപനപ്രകാരം 17, 18, 23, 25, 27,ഡിസംബർ 1, 3, 8, 10, 11, 15 തീയതികളിൽ ഓൺലൈൻ പരീക്ഷ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA