
കണ്ണൂർ: ഓണം പ്രമാണിച്ച് കണ്ണൂരിൽ നിന്നും കൂടുതൽ വിനോദയാത്രാ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. മൂന്നാർ, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്ക് മിതമായ നിരക്കിൽ കുടുംബത്തോടൊപ്പം അടിപൊളി യാത്രയാണ് ഓഫർ ചെയ്യുന്നത്.
വാഗമൺ-മൂന്നാർ യാത്രയാണ് കൂട്ടത്തിൽ ഏറ്റവും ആകർഷകം. ഈ മാസം 25നും 30നും വൈകിട്ട് ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം വാഗമണിലെത്തും. തുടർന്ന് ഓഫ് റോഡ് ജീപ്പ് സഫാരിയും ബസിൽ സൈറ്റ് സീയിംഗും നടത്തും. വൈകീട്ട് ആറ് മണിയോടെ ഹോട്ടലിൽ തിരിച്ചെത്തി ക്യാമ്പ് ഫയർ. രണ്ടാംദിവസം രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട് ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, മാലൈ കള്ളൻ ഗുഹ, ഓറഞ്ച് ഗാർഡൻ, ഗ്യാപ് റോഡ് വ്യൂ, പോയിന്റ് എന്നിവ സന്ദർശിച്ച് അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും.
ആഗസ്റ്റ് 30നാണ് ഗവിയിലേക്കുള്ള യാത്ര നിശ്ചയിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചിന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം കുമളിയിലെത്തി ജീപ്പിൽ കമ്പം ഭാഗത്തേക്ക് പോകും. മുന്തിരിത്തോട്ടം, പച്ചക്കറിത്തോട്ടം, പെൻസ്റ്റോക്ക് പൈപ്പ് ലൈൻ, വ്യൂ പോയിന്റുകൾ എന്നിവ സന്ദർശിച്ച് വൈകിട്ട് ബസിൽ രാമക്കൽമേടും സന്ദർശിച്ച് കുമളിയിലെ ഹോട്ടലിൽ താമസം. രണ്ടാമത്തെ ദിവസം ഗവിയിൽ ഭക്ഷണവും ബോട്ടിംഗും ഉൾപ്പെടെയാണ് പാക്കേജ്. അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും. 27ന് രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ കോട്ട, ബേക്കൽ ബീച്ച് ആന്റ് പാർക്ക് എന്നിവ സന്ദർശിച്ച് രാത്രി ഒമ്പത് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും.
പൈതമല പാലക്കയം
പൈതൽമല,പാലക്കയം തട്ട് ഏഴരക്കുണ്ട് വെള്ളച്ചാട്ടം ജില്ലയിലെ പ്രശസ്തമായ മൂന്നു ഡെസ്റ്റിനേഷനുകൾ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജ് രാവിലെ ആറരക്ക് തുടങ്ങും. രാത്രി ഒമ്പതിന് തിരിച്ചെത്തും.വയനാട് തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, ചെയിൻ ട്രീ എന്നീ ഡെസ്റ്റിനേഷനുകൾ സന്ദർശിക്കുന്ന പാക്കേജ് രാവിലെ ആറ് മണിക്ക് തുടങ്ങി രാത്രി 10.30ന് അവസാനിക്കും.
ഫോൺ: 8089463675, 9496131288.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |