SignIn
Kerala Kaumudi Online
Sunday, 21 June 2026 3.59 AM IST

കുട്ടികൾക്കായി 11 പുസ്തകങ്ങൾ

1

തിരുവനന്തപുരം: പ്രമുഖകവിയും തപസ്യ കലാസാഹിത്യ വേദിയുടെ മുൻ അദ്ധ്യക്ഷനുമായ പി.നാരായണക്കുറുപ്പ് കുട്ടികൾക്കായി കവിതകളും കഥകളും അടങ്ങിയ 11 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

അസ്ത്രമാല്യം, നിശാഗന്ധി, ദശപുഷ്പം ഉൾപ്പെടെ 18 കവിതാ സമാഹാരവും ഭാഷാ വൃത്തം പോലുള്ള കൃതികളും ഉണ്ണായി വാര്യരെക്കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥവും ഉൾപ്പെടെ രചിച്ചു. ഇംഗ്ളീഷിൽ നിന്നും നാലു നോവലുകൾ, ഷേക് സ്പിയറുടെ 6 നാടകങ്ങൾ, ഹിന്ദിയിൽ നിന്നുള്ള ചിദംബരം എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. കരുവാറ്റ എൻ.എസ്.എസ്. ഹൈസ്‌കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, ആലപ്പുഴ എസ്.ഡി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ട്രെയിനിംഗ് കോളേജ്, ഗാസിയാബാദിലെ എം.എം.കോളേജ് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. തുടർന്ന് അദ്ധ്യാപകനായി.

കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് മെമ്പറായിരുന്ന അദ്ദേഹത്തിന്, കേരള സാഹിത്യ അക്കാഡമി, ഓടക്കുഴൽ, കേരള പാണിനി, വള്ളത്തോൾ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അരബിന്ദോയുടെ റീബർത്ത് ഒഫ് ഇന്ത്യ, വി.കെ.ആർ.വി റാവുവിന്റെ സ്വാമി വിവേകാനന്ദ എന്നിവയുടെ മലയാള വിവർത്തനങ്ങളിൽ പങ്കാളിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARAYANAKURUPP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA