SignIn
Kerala Kaumudi Online
Sunday, 21 June 2026 3.59 AM IST

കുംഭമേള പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം

1

കൊച്ചി: ഇതര മതസ്ഥനെ വിവാഹം ചെയ്ത കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ജീവന് ഭീഷണിയുണ്ടെന്നു കാട്ടി മദ്ധ്യപ്രദേശ് സ്വദേശിയായ പെൺകുട്ടി നൽകിയ ഹർജിയിലാണ് എറണാകുളം സെൻട്രൽ പൊലീസിന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ തീർപ്പാകുംവരെ സംരക്ഷണം ഉറപ്പാക്കണം. സംസ്ഥാന സർക്കാരിനും സെൻട്രൽ സ്റ്റേഷൻ എസ്.എച്ച്.ഒയ്‌ക്കും നോട്ടീസിന് നിർദ്ദേശിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്ന പരാതിയിൽ ഭർത്താവിനെതിരേ മദ്ധ്യപ്രദേശ് പൊലീസ് പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്. തുടർന്ന് കേരളത്തിൽ അഭയം തേടിയ താൻ ഇപ്പോൾ എറണാകുളത്താണ് താമസമെന്നും പെൺകുട്ടി അറിയിച്ചു. ജൂലായ് 10ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUMBAMELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA