
ഗുരുവായൂർ: മിഥുനമാസത്തിലെ മുപ്പെട്ട് വ്യാഴാഴ്ചയായ ഇന്നലെ ഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ച് നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത്. കല്ലുകൾ പതിച്ച സ്വർണക്കിരീടമാണ് സമർപ്പിച്ചത്. ഉച്ചപൂജയ്ക്ക് മുമ്പായിരുന്നു ചടങ്ങ്. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എം.രാധ, ഗോപു നന്തിലത്തിന്റെ പത്‌നി ഷൈനി ഗോപു എന്നിവർ സന്നിഹിതരായി. ക്ഷേത്രം സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണക്കിരീടം ചാർത്തിയായിരുന്നു ഗുരുവായൂരപ്പന് ഇന്നലെ ഉച്ചപൂജ. 201 ഗ്രാം 370 മില്ലിഗ്രാം തൂക്കം വരുന്ന കിരീടത്തിന് 30 ലക്ഷം രൂപയോളം വില വരും. ഗോപു നന്തിലത്ത് നേരത്തെ ഗുരുവായൂരപ്പന് മൂന്ന് ആനകളെയും സമർപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |