SignIn
Kerala Kaumudi Online
Monday, 06 July 2026 12.52 AM IST

വാക്സിൻ സൗജന്യമായി നൽകണമെന്ന് പ്രധാനമന്ത്രിയോട് ചെന്നിത്തല

chennithala

തിരുവനന്തപുരം: കേരളത്തിനാവശ്യമായ കൊവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി.

കൊവിഡ് മഹാമാരിയിൽ സാമ്പത്തികമായി കേരളം ഏറെ ബുദ്ധിമുട്ടുന്ന

സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുക പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ കേന്ദ്രവും കേരളവും ഒരു മനസോടെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

കേരളത്തിൽ ഇപ്പോൾ തന്നെ ആദ്യഘട്ട വാക്സിൻ എടുത്തവർക്ക് രണ്ടാം ഘട്ട വാക്സിൻ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. 45 വയസ് കഴിഞ്ഞവർക്ക് വാക്സിൻ നൽകേണ്ടതായുമുണ്ട്. 18 കഴിഞ്ഞവർക്കും വാക്സിൻ നൽകണമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ സംസ്ഥാനത്ത് വാക്സിൻ ക്ഷാമം വളരെ രൂക്ഷമാണ്. കൊവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ നല്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷനേതാവ് കത്തിൽ ഓർമ്മിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA