
കോട്ടയം: സി.ഐ.ടി.യുവിന്റെ 16-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് തുടക്കം. വൈകിട്ട് 5ന് തിരുനക്കര മൈതാനത്ത് സംഘാടക സമിതി ചെയർമാൻ ടി.ആർ. രഘുനാഥൻ പതാക ഉയർത്തും. നാളെ രാവിലെ 10ന് മാമ്മൻ മാപ്പിള ഹാളിലെ പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് തപൻ സെൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ പതാക ഉയർത്തും. ആർ. ചന്ദ്രശേഖരൻ കെ.പി രാജേന്ദ്രൻ എന്നിവർ സംസാരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 9ന് വൈകിട്ട് 4ന് നാഗമ്പടം മൈതാനത്ത് നടക്കുന്ന റാലിയിൽ ഒരുലക്ഷം തൊഴിലാളികൾ അണിനിരക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള ദീപശിഖ വഹിച്ചുള്ള ജാഥ നാളെ രാവിലെ 7.30ന് നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സെക്രട്ടറി കെ.എൻ ഗോപിനാഥ്, സംഘാടക സമിതി ചെയർമാൻ ടി.ആർ. രഘുനാഥൻ, ജനറൽ സെക്രട്ടറി കെ.അനിൽകുമാർ, ട്രഷർ റെജി സഖറിയ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |