SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.16 AM IST

ദയാബായ് എനിക്ക് മാതൃസ്ഥാനത്ത്: മുഖ്യമന്ത്രി വി.ഡി.സതീശൻ

തിരുവനന്തപുരം: സാമൂഹിക പ്രവർത്തക ദയാബായ് മാതൃസ്ഥാനത്താണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ദയാബായ് ഫൗണ്ടേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും തമ്പാനൂർ ശ്രീ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദയാബായ് അദ്ധ്യക്ഷത വഹിച്ചു.

ദയാബായ് ആവശ്യപ്പെട്ടത് പോലെ എൻഡോസൾഫാൻ ബാധിതരായ ഒരു കുട്ടിക്ക് പോലും ചികിത്സ കിട്ടാതെ പ്രയാസപ്പെടുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം ഇരുന്ന സമയം മുതൽ മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന് ദയാബായ് പറഞ്ഞു. മന്ത്രി അനൂപ് ജേക്കബ്, സ്ഥാപക അംഗം പ്രീതി കിജൻ,​ മേഘന,​ ജനനി സത്യജിത് തുടങ്ങിയവർ സംസാരിച്ചു. നർത്തകി മേതിൽ ദേവിക, പ്രൊഡ്യൂസർ ഷാജി നടേശൻ തുടങ്ങിയവർ പങ്കെടുത്തു. ഡയറക്ടർ ശ്രീവരുൺ നിർമ്മിച്ച ദയാബായിയുടെ ജീവചരിത്ര സിനിമ 'ദയാബായ്" തിയേറ്ററിൽ പ്രദർശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA