SignIn
Kerala Kaumudi Online
Friday, 06 November 2026 1.32 AM IST

ദുരൂഹ ഇടപാടുകൾക്ക് മുഖ്യമന്ത്രി നേതൃത്വം നൽകുന്നു:സി.പി.ഐ 

2019-loksabha-election

തിരുവനന്തപുരം:പ്രതിസന്ധിയുടെ മറവിൽ വൈദ്യുതി വാങ്ങാൻ ദുരൂഹഇടപാടുകൾക്ക് മുഖ്യമന്ത്രി നേതൃത്വം നൽകുന്നുവെന്ന് സി.പി.ഐ.
കരാർനടപടികളിൽ ചട്ടലംഘനവും സ്വകാര്യകമ്പനിക്ക് അനർഹമായ നേട്ടമുണ്ടാക്കാനുള്ള ഇടപെടലുകളും ഉണ്ടായിട്ടുണ്ടോയെന്ന് സ്വതന്ത്രഅന്വേഷണം നടത്തണം.

വൈദ്യുതിമേഖലയെ സംബന്ധിച്ചുളള വിവരങ്ങൾ ഗൗരവതരവും ആശങ്കാജനകവുമാണ്. കേരളത്തിന്റെ വൈദ്യുതി ആവശ്യകത ഒരു സ്വകാര്യകമ്പനിയുടെ വാണിജ്യാവസരമാക്കി മാറ്റിയതിൽ മുഖ്യമന്ത്രിയുടെ പങ്ക് സംശയാസ്പദമാണ്. പ്രതിസന്ധി ചിലരുടെ സാമ്പത്തിക നേട്ടത്തിനുള്ള അവസരമാക്കാൻ അനുവദിക്കരുത്. ജനങ്ങളുടെ പണം ചെലവഴിക്കുന്ന ഓരോ തീരുമാനത്തിനും ജനങ്ങളോട് മറുപടി പറയണം. പൊതുമേഖലയിൽനിന്ന് അനുകൂല വ്യവസ്ഥകളിൽ വൈദ്യുതി ലഭ്യമാക്കാനുള്ള അവസരം നിലനിൽക്കെ, കൂടുതൽ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന സംവിധാനത്തിലേക്ക് മുഖ്യമന്ത്രി മുൻകൈയ്യെടുത്ത് നീങ്ങുന്നതിന്റെ യുക്തി മനസിലാവുന്നില്ല.

ജി.എൻ.എ കരാറിന്റെ പൂർണരേഖകൾ, കെ.എസ്.ഇ.ബിയുടെ ആഭ്യന്തരവിലയിരുത്തലുകൾ, ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പുകൾ തുടങ്ങിയവയെല്ലാം പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA