
ആലപ്പുഴ:സംസ്ഥാനത്തെ ആദ്യ സി.പി.എം വിശാല ജില്ലാ കമ്മിറ്റിയോഗം നാളെയും മറ്റന്നാളുമായി ആലപ്പുഴയിൽ നടക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുളളവർ പങ്കെടുക്കും. കോഴിക്കോട്ട് വിശാല സംസ്‌ഥാന കമ്മിറ്റിയോഗത്തിലെ തീരുമാനങ്ങളുടെ റിപ്പോർട്ടിംഗും ഭാവിപരിപാടികളുടെ ചർച്ചയുമാണ് മുഖ്യ അജൻഡ.
നഗരത്തിലെ ഫോംമാറ്റിംഗ്സ് കമ്പനി ഹാളിലാണ് യോഗം. ജില്ലയിലെ പ്രവർത്തനറിപ്പോർട്ട് സെക്രട്ടറി ആർ.നാസർ അവതരിപ്പിക്കും. അതിലുള്ള ചർച്ചകളും ഉണ്ടാകും. ജില്ലയിൽ പാർട്ടിയുടെയും പോഷക സംഘടനകളുടെയും പ്രവർത്തനം മെച്ചപ്പെടുത്താനും താഴെത്തട്ടിൽ പാർട്ടിയെ ശക്തമാക്കാനും കായംകുളം, കുട്ടനാട്, തകഴി ഏരിയ കമ്മിറ്റികളിലെ വിഭാഗീയത പരിഹരിക്കാനും വിശാല സംസ്ഥാനസമിതിയോഗത്തിന്റെ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, സി.എസ്.സുജാത, കെ.കെ.ശൈലജ, ഇ.പി.ജയരാജൻ, ഡോ.ടി.എം.തോമസ് ഐസക്ക്, കെ.രാധാകൃഷ്ണൻ, എളമരം കരീം, സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ സി.എൻ.മോഹനൻ, സജി ചെറിയാൻ എം.എൽ.എ, വി.ശിവൻകുട്ടി എന്നിവരാണ് ഉപരികമ്മിറ്റികളിൽ നിന്ന് പങ്കെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |