
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി സമയവും പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണം.
ഇത് കർശനമായി നടപ്പാക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യ
വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്കാശുപത്രികൾ വരെ നിർദേശം ബാധകമാണെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാരില്ലെന്നും ,രോഗികൾ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സ്ഥിതിയാണെന്നും വ്യാപക പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഡോക്ടർമാരുടെ ആകെ തസ്തിക, നിലവിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ ഒഴിവുകളുടെ എണ്ണം എന്നിവ പ്രദർശിപ്പിക്കണം. ഓരോ ഡോക്ടറുടെയും ഒ.പി./കൺസൾട്ടേഷൻ സമയ ക്രമവും രേഖപ്പെടുത്തണം. ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറെയും (വിജിലൻസ്) ആശുപത്രി സൂപ്രണ്ടിനെയും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ ഫോൺ നമ്പറും പ്രദർശിപ്പിക്കണം..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |