SignIn
Kerala Kaumudi Online
Wednesday, 08 July 2026 11.17 AM IST

തൂഫാൻ പരിശോധനയ്ക്കിറങ്ങിയത് അടിച്ചുഫിറ്റായി; പൊലീസ് സംഘത്തെ പിന്തുടർന്ന് തടഞ്ഞ് വനിതാ ഓട്ടോ ഡ്രൈവർ

READ ENGLISH VERSION
police-officers
തൂഫാൻ സംഘത്തെ വനിതാ ഓട്ടോഡ്രൈവറുടെ നേതൃത്വത്തിൽ തടഞ്ഞപ്പോൾ

പത്തനംതിട്ട: അപകടമുണ്ടാകുന്ന തരത്തിൽ മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പ്രിയേഷ്, രാഹുൽ, സുമൻ എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ച പൊലീസ് ഡ്രൈവർ പ്രിയേഷിനെതിരെ കേസെടുത്തു.

പത്തനംതിട്ട ഡിവൈഎസ്‌പിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണിവർ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനയ്ക്കിറങ്ങിയതായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം അശ്രദ്ധമായി ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ യുവതി പിന്തുടർന്ന് സംഘത്തെ തടയുകയായിരുന്നു.

പത്തനംതിട്ട നഗരത്തിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. മൈലപ്ര ഭാഗത്തുനിന്നുവന്ന പൊലീസ് ജീപ്പ് പലപ്രാവശ്യം മറ്റ് വാഹനങ്ങളെ ഇടിക്കാൻ പോയി. വനിതാ ഡ്രൈവറുടെ ഓട്ടോറിക്ഷയിലും തട്ടാനൊരുങ്ങി. ശേഷം നിർത്താതെ പോയ ജീപ്പിനെ പിന്തുടർന്ന യുവതി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപത്തുവച്ച് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും യുവതിയും ചേർന്ന് അപകടകരമായ യാത്രയെ ചോദ്യം ചെയ്തു. സംഭവം വിവാദമായതോടെയാണ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ലഭിച്ചത്.

English Summary

Three Pathanamthitta police officers, Priyesh, Rahul, and Suman, were suspended for driving an official vehicle under the influence of alcohol. Police driver Priyesh faces a case. An auto-rickshaw driver noticed their reckless driving, which almost caused accidents, and pursued their jeep. She, along with locals, stopped the vehicle near the District Police Chief's office.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUNK POLICE, KERALAPOLICE, OPERATION TOOFAN, POLICE INSPECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA