SignIn
Kerala Kaumudi Online
Saturday, 03 October 2026 5.26 AM IST

എസ്.ആർ.പി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും

election

തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് തീരുമാനിക്കുന്നതിനു ജനറൽ സെക്രട്ടറി വി.കെ.അശോകനെ സംസ്ഥാന കമ്മിറ്റി യോഗം ചുമതലപ്പെടുത്തി. 47-ാം സ്ഥാപകദിനം 13നു തിരുവനന്തപുരം സംസ്ഥാനകമ്മിറ്റി ഓഫീസിൽ ആഘോഷിക്കുന്നതിനും തീരുമാനിച്ചു. ജനറൽ സെക്രട്ടറി വി.കെ.അശോകൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എൻ.പ്രേംലാൽ അദ്ധ്യക്ഷനായി. വി.ചന്ദ്രൻ (പാലക്കാട്), പി.എൻ.പ്രേംകുമാർ (തൃശൂർ), വിജയകുമാർ (തിരുവനന്തപുരം), യു.പുഷ്പൻ (കോഴിക്കോട്) എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA