കൊച്ചി: കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റുമെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി മോഡൽ പ്ലാന്റുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'നിർമ്മലം പുതുയുഗ ശുചിത്വ കേരളം’ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വടക്കൻ പറവൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ അവിടെയെല്ലാം കൃത്യമായ ശുചിത്വ സംവിധാനങ്ങളോട് പൂർണമായി സഹകരിക്കാനും നിയമങ്ങൾ പാലിക്കാനും ശ്രദ്ധിക്കുന്നു. ഈ ശുചിത്വ സംസ്കാരം നമ്മുടെ നാട്ടിലും ശീലമായി മാറണം.കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് മാലിന്യ സംസ്കരണമാണ്.മാലിന്യ സംസ്കരണ പദ്ധതികൾക്കായി തദ്ദേശ സസ്ഥാപനങ്ങൾക്ക് ആവശ്യമായ മുഴുവൻ സാമ്പത്തിക സഹായവും നൽകും. കടലാസ് കമ്പനികളെ ജാഗ്രതയോടെ മാറ്റി നിറുത്തി മികച്ച അനുഭവ സമ്പത്തുള്ള കമ്പനികളെ മാത്രമേ ചുമതലയേൽപ്പിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.എം ഷാജി അദ്ധ്യക്ഷനായി. ക്യാമ്പയിൻ ലോഗോയും പദ്ധതി രൂപരേഖയും മുഖ്യമന്ത്രി
പ്രകാശിപ്പിച്ചു. ശുദ്ധീകരിച്ച മലിന ജലം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള നയം മന്ത്രി കെ എം ഷാജി പ്രകാശനം ചെയ്തു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |