
തിരുവനന്തപുരം: കഴിഞ്ഞ ഏപ്രിൽ 21ന് തൃശൂരിലെ മുണ്ടത്തിക്കോട്ട് 16 പേർ മരിക്കാനിടയായ വെടിക്കെട്ട് ദുരന്തത്തിന് കാരണം നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ളോറൈഡ് ആണെന്ന് ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട്. വെടിമരുന്നു നിർമ്മാണത്തിന് വ്യാപകമായി ഇത് ഉപയോഗിച്ചിരുന്നു. ചൂടുകൂടിയ കാലാവസ്ഥയിൽ രാസവസ്തുക്കൾ തമ്മിലുണ്ടായ ഘർഷണമാണ് തീപിടിത്തത്തിലേക്കും സ്ഫോടനത്തിലേക്കും നയിച്ചത്.
അനുവദിച്ചതിലും വളരെ കൂടുതൽ അളവിൽ സ്ഫോടകവസ്തു ഇവിടെ സൂക്ഷിച്ചിരുന്നു. 15 കിലോ ശേഖരിക്കാനാണ് അനുമതി നൽകിയിരുന്നത്. വെടിക്കെട്ടിന് കരാർ എടുത്തിരുന്നവർ 7000 കിലോ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരയിലാണ് സ്ഫോടനമുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |