SignIn
Kerala Kaumudi Online
Friday, 12 June 2026 6.01 PM IST

സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം പാടില്ല: ഗവർണർ ദേശീയനയം നടപ്പാക്കണമെന്നും വൈസ്ചാൻസലർമാർക്ക് നിർദ്ദേശം

READ ENGLISH VERSION
p

തിരുവനന്തപുരം: സർവകലാശാലകളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കുമടക്കം രാഷ്ട്രീയ അതിപ്രസരം പാടില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഉന്നതിക്കും ക്ഷേമത്തിനും പ്രശ്നങ്ങൾ പരിഹരിക്കാനുമായിരിക്കണം പ്രാധാന്യം നൽകേണ്ടത്. ദേശീയ വിദ്യാഭ്യാസനയം അതേപടി നടപ്പാക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു.

എല്ലാവർക്കും അവരവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാൽ,​ വിദ്യാഭ്യാസമേഖല രാഷ്ട്രീയത്തിന് അതീതമായിരിക്കണം. ക്യാമ്പസ് രാഷ്ട്രീയം വിദ്യാർത്ഥികൾക്ക് ദോഷമായി ബാധിക്കരുത്. രാജ്ഭവനിൽ വൈസ്ചാൻസലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗവർണർ പറഞ്ഞു.

ഗവേഷണത്തിനായിരിക്കണം സർവകലാശാലകളിൽ പ്രാധാന്യം നൽകേണ്ടത്. സമൂഹത്തിന് ഉപയുക്തമായ ഗവേഷണ ഫലങ്ങളുണ്ടാവണം. തീരസുരക്ഷ, സമുദ്രസുരക്ഷ, തുറമുഖ വികസനം എന്നിവയിലടക്കം കോഴ്സുകളുണ്ടാവണം. വ്യവസായ പ്രമുഖരുമായി ചർച്ചചെയ്ത് പാഠ്യപദ്ധതിയുണ്ടാക്കണം. ഇന്ത്യൻ നോളഡ്ജ് സിസ്റ്റം അടിസ്ഥാനമാക്കി കൂടുതൽ നൂതന കോഴ്സുകളുണ്ടാക്കണം. കാലഘട്ടത്തിന് അനുസൃതമായിരിക്കണം പുതിയ കോഴ്സുകൾ. വൈസ്ചാൻസലർമാർ കോളേജുകൾ സന്ദർശിക്കണം.

ഗവർണർ വരും

കുട്ടികളുമായും അദ്ധ്യാപകരുമായും ഒരുദിവസം സംവദിക്കാൻ ഗവർണർ സർവകലാശാലകളിലെത്തും. പോരായ്മകൾ നേരിട്ട് ചോദിച്ചറിയും. 'പരീക്ഷയും ഫലപ്രഖ്യാപനവും കൃത്യസമയത്ത് നടക്കണം. വിദ്യാർത്ഥികളുടെ പരാതിപരിഹാരത്തിന് ഓംബുഡ്സ്മാനുണ്ടാവണം. കൂടുതൽ ഒളിമ്പ്യന്മാരെ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സ്പോർട്സ് പരിശീലനമടക്കം നൽകണം. അദ്ധ്യാപക ഒഴിവുകളിൽ തടസങ്ങൾ നീക്കി നിയമനം നടത്തണം." സർവകലാശാലകളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും താൻ തേടുമെന്നും വി.സിമാരോട് ഗവർണർ പറഞ്ഞു. ഔദ്യോഗികാവശ്യത്തിന് ഡൽഹിയിലായിരുന്ന സംസ്കൃതം, സാങ്കേതികം വി.സിമാരൊഴികെ 11വി.സിമാരും പങ്കെടുത്തു. സംസ്കൃതം, സാങ്കേതികം യൂണിവേഴ്സിറ്റികളുടെ രജിസ്ട്രാർമാരാണ് പങ്കെടുത്തത്.

കൗൺസിലിനെതിരേ കണ്ണൂർ വി.സി

ഉപദേശക സ്വഭാവം മാത്രമുള്ള ഉന്നതവിദ്യാഭ്യാസ കൗൺസിൽ അക്കാര്യം മറന്ന് ഉത്തരവുകളിറക്കുന്നതായി കണ്ണൂർ സർവകലാശാല വി.സി ഡോ.കെ.കെ.സാജു യോഗത്തിൽ പറഞ്ഞു. കൗൺസിൽ ചെയർമാനായ ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലെ ചർച്ചകൾ ഉത്തരവുകളായി ഇറക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാഡമിക് സമിതികളിൽ കൂടുതൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തണമെന്നും സർക്കാർ അനുമതിക്ക് കാലതാമസം വരുത്തുന്നതിനാൽ പല തീരുമാനങ്ങളും അപ്രസക്തമാവുന്നെന്നും മറ്റൊരു വി.സി ചൂണ്ടിക്കാട്ടി.

ഇലയിട്ട് സദ്യവിളമ്പി ഗവർണർ

വൈസ്ചാൻസലർമാർക്ക് ഗവർണർ ഇലയിട്ട് രണ്ട് പായസം സഹിതം സദ്യ വിളമ്പി. അടപ്രഥമനും, സേമിയ പായസവും ബോളിയും കേക്കും സഹിതമുള്ള സദ്യ വി.സിമാർക്കൊപ്പം ഗവർണറും ആസ്വദിച്ച് കഴിച്ചു. ഗവർണറായി ചുമതലയേറ്റ ശേഷം രാജ്ഭവനിലെ ആദ്യസദ്യയായിരുന്നു ഇത്.

സെ​ന​റ്റ് ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും​:​ ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ല്ലാ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും​ ​സെ​ന​റ്റ് ​യോ​ഗ​ത്തി​ൽ​ ​താ​ൻ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​ർ​ ​പ​റ​ഞ്ഞു.​ ​ബി​ഹാ​റി​ൽ​ 20​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​സെ​ന​റ്റ് ​യോ​ഗ​ങ്ങ​ളി​ൽ​ ​ഒ​ന്നി​ലേ​റെ​ ​ത​വ​ണ​ ​താ​ൻ​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.​ ​അ​തേ​ ​രീ​തി​യി​ലാ​വും​ ​കേ​ര​ള​ത്തി​ലും.​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ​വേ​ണ്ടി​യ​ല്ലാ​തെ​ ​അ​ക്കാ​ഡ​മി​ക് ​കാ​ര്യ​ങ്ങ​ൾ​ക്കാ​യും​ ​സെ​ന​റ്റ് ​യോ​ഗം​ ​ചേ​ര​ണം.​ ​ആ​ ​യോ​ഗ​ത്തി​ലാ​വും​ ​ചാ​ൻ​സ​ല​റാ​യ​ ​താ​ൻ​ ​പ​ങ്കെ​ടു​ക്കു​ക​യെ​ന്നും​ ​വൈ​സ്ചാ​ൻ​സ​ല​ർ​മാ​രു​ടെ​ ​യോ​ഗ​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു.​ ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഫെ​ബ്രു​വ​രി​യി​ലെ​ ​ബി​രു​ദ​ ​ദാ​ന​ ​ച​ട​ങ്ങി​ലും​ ​പ​ങ്കെ​ടു​ക്കും.

ഗ​വ​ർ​ണ​റു​ടെ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫ് ​ശു​പാ​ർ​ശ​ ​ഉ​ടൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​ ​ആ​ർ​ലേ​ക്ക​റു​ടെ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫം​ഗ​ങ്ങ​ളെ​ ​നി​യ​മി​ക്കാ​നു​ള്ള​ ​ശു​പാ​ർ​ശ​ ​രാ​ജ്ഭ​വ​ൻ​ ​ഉ​ട​ൻ​ ​സ​ർ​ക്കാ​രി​ന് ​കൈ​മാ​റും.​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​ൽ​ ​നാ​ലു​പേ​ർ​ ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​സ്പെ​ഷ്യ​ൽ​ ​ഡ്യൂ​ട്ടി​യാ​യി​ ​(​ഒ.​എ​സ്.​ഡി​)​ ​പ്ര​തീ​ഷ് ​ദേ​ശാ​യി​ ​ഗ​വ​ർ​ണ​ർ​ക്കൊ​പ്പം​ ​എ​ത്തി​യി​ട്ടു​ണ്ട്.​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ന്റെ​ ​അ​ഡി.​പി.​എ​യാ​യി​ ​നി​യ​മി​ച്ചി​രു​ന്ന​ ​ഹ​രി​ ​എ​സ് ​ക​ർ​ത്ത​ ​ഗ​വ​ർ​ണ​ർ​ ​മാ​റി​യ​തോ​ടെ​ ​ചു​മ​ത​ല​യൊ​ഴി​ഞ്ഞു.​ ​അ​ദ്ദേ​ഹ​ത്തെ​ ​ആ​ർ​ലേ​ക്ക​റു​ടെ​യും​ ​സ്റ്റാ​ഫി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും.​ ​ഗ​വ​ർ​ണ​റു​ടെ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​ന് ​ഖ​ജ​നാ​വി​ൽ​ ​നി​ന്ന് ​പെ​ൻ​ഷ​ൻ​ ​ന​ൽ​കേ​ണ്ട​തി​ല്ല.​ ​ഗ​വ​ർ​ണ​ർ​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​ ​മ​ട​ങ്ങു​മ്പോ​ൾ​ ​ഇ​വ​രും​ ​ചു​മ​ത​ല​യൊ​ഴി​യും.​ ​ഗ​വ​ർ​ണ​റു​ടെ​ ​ടൂ​ർ​ ​സൂ​പ്ര​ണ്ട് ​ത​സ്തി​ക​യി​ലും​ ​നി​യ​മ​നം​ ​ന​ട​ത്താം.​ ​ഗ​വ​ർ​ണ​റു​ടെ​ ​സെ​ക്ര​ട്ട​റി​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​ദേ​വേ​ന്ദ്ര​കു​മാ​ർ​ ​ദൊ​ഡാ​വ​ത്താ​ണ്.​ ​എ.​ഡി.​സി​യാ​യി​ ​പൊ​ലീ​സി​ലെ​ ​എ​സ്.​പി​യെ​ ​നി​യ​മി​ക്കും.​ ​സൈ​ന്യ​ത്തി​ൽ​ ​നി​ന്നൊ​രു​ ​എ.​ഡി.​സി​യു​മു​ണ്ടാ​വും.

ഗ​വ​ർ​ണ​റെ​ ​സ​ന്ദ​ർ​ശി​ച്ച് ​ഡി.​ജി.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഷേ​ഖ് ​ദ​ർ​വേ​ഷ് ​സാ​ഹി​ബ് ​ഇ​ന്ന​ലെ​ ​രാ​ജ്ഭ​വ​നി​ലെ​ത്തി​ ​ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​റെ​ ​ക​ണ്ടു.​ ​അ​വ​ധി​യി​ലാ​യി​രു​ന്ന​തി​നാ​ൽ​ ​ഗ​വ​ർ​ണ​ർ​ ​ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ​ ​ഡി.​ജി.​പി​ ​രാ​ജ്ഭ​വ​നി​ൽ​ ​എ​ത്തി​യി​രു​ന്നി​ല്ല.​ ​പി.​എ​സ്.​സി​ ​ചെ​യ​ർ​മാ​ൻ​ ​എം.​ആ​ർ​ ​ബൈ​ജു​വും​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​ങ്ങ​ളും​ ​ഇ​ന്ന​ലെ​ ​രാ​ജ്ഭ​വ​നി​ലെ​ത്തി​ ​ഗ​വ​ർ​ണ​റെ​ ​ക​ണ്ടു.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ​നും​ ​ഇ​ന്ന​ലെ​ ​ഗ​വ​ർ​ണ​റു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA