
തിരുവനന്തപുരം: 2008ലെ കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തട്ടിപ്പിൽ ആദ്യ കുറ്റപത്രം വിജിലൻസ് കോടതിയിൽ സമർപ്പിച്ച് ക്രൈംബ്രാഞ്ച്. മുൻ വി.സി. ഡോ. എം.കെ. രാമചന്ദ്രൻ നായർ, മുൻ പി.വി.സി. ഡോ. വി. ജയപ്രകാശ്, മുൻ രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന എ.എ. റഷീദ്, ബി.എസ്. രാജീവ്, കെ.എ. ആൻഡ്രൂ, എം.പി. റസ്സൽ എന്നിവരാണ് പ്രതിപ്പട്ടികയിൽ. . ക്രൈംബ്രാഞ്ച് എസ്.പി വി.ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം നൽകിയത്.
33,933 പേർ എഴുതിയ പരീക്ഷയുടെ ഒ.എം.ആർ. ഉത്തരക്കടലാസുകൾ നശിപ്പിച്ച ശേഷം അഭിമുഖം നടത്തി സി.പി.എം. അനുഭാവികളെയും ഉന്നതോദ്യോഗസ്ഥരുടെ ബന്ധുക്കളെയും റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ച് നിയമനം നൽകിയെന്നാണ് കേസ്. അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാത്ത അംഗങ്ങളുടെ പേരിൽ മാർക്കിട്ട് വേണ്ടപ്പെട്ടവരെ നിയമിച്ചു.തട്ടിപ്പിലൂടെ നിയമനം നേടിയ 38പേരെക്കൂടി പ്രതികളാക്കി അനുബന്ധ കുറ്റപത്രം പിന്നീട് നൽകും. ഇവരിൽ മിക്കവരും അസി.രജിസ്ട്രാർമാരായി ജോലി ചെയ്യുന്നു. 2020ൽ ഇടതു സർക്കാർ കേസ് എഴുതിത്തള്ളിയെങ്കിലും കോടതി അംഗീകരിച്ചില്ല. തുടരന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം തയ്യാറാക്കിയത്.
100 മാർക്കിന്റെ എഴുത്തു പരീക്ഷ കഴിഞ്ഞപ്പോൾ വേണ്ടപ്പെട്ട പലരും പട്ടികയിലേക്ക് വന്നില്ലെന്ന് ഉറപ്പായി. അതോടെ എഴുത്തുപരീക്ഷയുടെ മാർക്ക് 75ലേക്ക് ക്രമീകരിച്ചശേഷം അഭിമുഖത്തിന് 25 മാർക്ക് ഏർപ്പെടുത്തി. എഴുത്തു,പരീക്ഷയിലെ മുൻനിരക്കാർക്ക് അഭിമുഖത്തിന് രണ്ടും നാലും മാർക്ക് നൽകി . പിന്നിൽ നിന്നവരെ 20നുമേൽ മാർക്ക് നൽകി മുന്നിലെത്തിച്ചൂ. പിന്നീട് ഉത്തരക്കടലാസ് നശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |