
തിരുവനന്തപുരം: കാളിരാജ് മഹേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായി നിയമിച്ചു. ചേരാനല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിലെ വീഴ്ചയെത്തുടർന്ന് കൊച്ചി സിറ്രി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റിയിരുന്നു. പിന്നാലെയാണ് പുതിയ നിയമനം. ഭീകര വിരുദ്ധ സ്ക്വാഡിന്റെ അധിക ചുമതലയുമുണ്ട്. കെ.എസ്.ഇ.ബിയിൽ വിജിലൻസ് ഓഫീസർ എൻ.രാജനെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ അഡ്‌മിനിസ്ട്രേഷൻ സൂപ്രണ്ടാക്കിയും നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |