SignIn
Kerala Kaumudi Online
Sunday, 21 June 2026 1.49 AM IST

ഡി.എച്ച്.എസ് തർക്കം: ഇന്നലെയും ഡോ. റീനയ്‌ക്ക് കസേര ലഭിച്ചില്ല

d

തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവുമായി ഡി.എച്ച്.എസ് സ്ഥാനത്ത് ചുമതലയേൽക്കാനെത്തിയ ഡോ. റീനയ്‌ക്ക് ഇന്നലെയും നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷി കസേര ഒഴിഞ്ഞുകൊടുത്തില്ല. ജനറൽ ആശുപത്രി വളപ്പിലുള്ള ഡി.എച്ച്.എസ് ആസ്ഥാനത്ത് ഉച്ചവരെയും കാത്തിരുന്നെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ ലീവ് അപേക്ഷ നൽകി റീന മടങ്ങിപ്പോകുകയായിരുന്നു.

ഭരണസ്തംഭനമില്ല:

മന്ത്രി കെ. മുരളീധരൻ

ഡി.എച്ച്.എസ് നിയമന പ്രതിന്ധിയിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെടുക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. രണ്ട് ഡി.എച്ച്.എസുള്ളതുകൊണ്ട് ആരോഗ്യവകുപ്പിൽ ഭരണസ്തംഭനമില്ലെന്നും താല്‍കാലിക ചുമതല വഹിക്കുന്ന ഡോ. മീനാക്ഷി നല്ലതുപോലെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA