SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.28 AM IST

സെൻസസ് ഒന്നാം ഘട്ടം പൂർത്തിയായി

s

തിരുവനന്തപുരം: സംസ്ഥാനത്ത് സെൻസസ് ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന നോഡൽ ഓഫീസറുമായ (സെൻസസ്) കെ. ബിജു. ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമായിരുന്നു. രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ് ആണിത്.

ജൂലായ് 1 മുതൽ 30 വരെയായിരുന്നു വീടുകളുടെപട്ടിക തയ്യാറാക്കൽ. പൊതുജനങ്ങൾക്ക് വിവരങ്ങൾ സമർപ്പിക്കാനുള്ള 'സെൽഫ് എന്യൂമറേഷൻ' സൗകര്യം ജൂൺ 16 മുതൽ 30 വരെയുണ്ടായിരുന്നു. പ്രത്യേകം തയ്യാറാക്കിയ എച്ച്.എൽ.ഒ മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് എന്യൂമറേറ്റർമാർ നടപടികൾ പൂർത്തിയാക്കിയത്. സെൻസസ് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം പോർട്ടൽ വഴി പ്രവർത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിച്ചു. മൊബൈൽ ആപ്പിലും പോർട്ടലിലും നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സെൻസസ് ഡയറക്ടറേറ്റ് ആവശ്യമായ പിന്തുണ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA