SignIn
Kerala Kaumudi Online
Friday, 18 September 2026 2.51 AM IST

റീ ഇമാജിനിംഗ് കേരളം ഇന്ന് സമാപിക്കും

h

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് കൃത്യമായ രൂപരേഖയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'റീ ഇമാജിനിംഗ് കേരളം' റൗണ്ട് ടേബിൾ കോൺഫറൻസ് ഇന്ന് സമാപിക്കും. അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും ഏകീകൃത സ്ഥാപനമായി വികസിപ്പിക്കാനുള്ള പദ്ധതി നിർദ്ദേശമടക്കം ഇന്നലെ മുന്നോട്ടുവച്ചു.

സ്വർണം ശുദ്ധീകരിക്കൽ, പുനരുപയോഗം, നിർമ്മാണം, ഹാൾമാർക്കിംഗ്, പരിശോധന, ഡിസൈൻ, ലോജിസ്റ്റിക്സ്, വ്യാപാരം എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സംയോജിത ഗ്ലോബൽ ഗോൾഡ് ഹബ്ബും ജൂവലറി പാർക്കും സ്ഥാപിക്കാനുള്ള പദ്ധതി നിർദ്ദേശവുമുണ്ടായി.

ഏകീകൃത സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ വഴിയാകും നിർവഹണം. ഇതിന് 50 കോടി രൂപയുടെ പ്രാരംഭ ഫണ്ട് ശുപാർശ ചെയ്തു.

സർട്ടിഫിക്കറ്റ് കോഴ്സ്

മുതിർന്ന പൗരൻമാരെ പരിചരിക്കുന്നവർക്കായുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ അടുത്ത അദ്ധ്യയന വർഷം മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA