
റിസർവേഷൻ കോച്ചുകൾ മൂന്നിരട്ടിയാക്കി
തിരുവനന്തപുരം:പരശുറാം എക്സ്പ്രസ് ഇനി പുത്തൻ ലിങ്ക് ഹോഫ്ൻ ബുഷ് (എൽ.എച്ച്.ബി) കോച്ചുകളുമായി എത്തും. 22മുതലാണ് മാറ്റം. മംഗളൂരുവിലേക്കുള്ള സർവീസിൽ 23നാണ് മാറ്റം വരിക. ഇതോടെ റിസർവേഷൻ കോച്ചുകൾ മൂന്നിരട്ടിയാക്കും. നേരത്തെ ഇന്ത്യൻ നിർമ്മിത ഐ.സി.എഫ് കോച്ചുകളായിരുന്നു. ജർമ്മൻ സാങ്കേതിക വിദ്യയിലുള്ള എൽ.എച്ച്.ബി.കോച്ച് കൂടുതൽ വിസ്താരമേറിയതാണിത്. വേണാട് എക്സ്പ്രസ് നേരത്തെ തന്നെ ഇതിലേക്ക് മാറിയിട്ടുണ്ട്.
എൽ.എച്ച്.ബി.യിലേക്ക് മാറുമ്പോൾ മൊത്തം കോച്ചുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകില്ല. എന്നാൽ ജനറൽ കോച്ചുകൾ കുറയും. റിസർവേഷൻ കോച്ചുകൾ കൂടും. റിസർവേഷൻ സീറ്റിന് ഡിമാൻഡ് കൂടുതലായതാണ് ഈ വർദ്ധനയ്ക്ക് കാരണമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |