
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയും കേന്ദ്ര-സംസ്ഥാന ധനബന്ധവും ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനുള്ള സംസ്ഥാന ധനമന്ത്രിമാരുടെ രണ്ടുദിവസത്തെ യോഗം ഇന്ന് ന്യൂഡൽഹിയിൽ തുടങ്ങും. മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ പങ്കെടുക്കും. സതീശൻ ഇന്നലെ വൈകിട്ട് ഡൽഹിയിലെത്തി. 'വികസിത ഭാരതം' ലക്ഷ്യമാക്കി സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക വിഭവങ്ങൾ ഉറപ്പാക്കുക, ജി.എസ്.ടി പരിഷ്‌കാരങ്ങളുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തുക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയാകുക. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം, സാമ്പത്തിക വളർച്ച എന്നിവയും യോഗത്തിന്റെ പരിഗണനയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |