SignIn
Kerala Kaumudi Online
Friday, 18 September 2026 3.10 AM IST

സേനാമെഡൽ നേടിയവർക്ക് ട്രെയിനിൽ സൗജന്യ യാത്ര

d

ന്യൂഡൽഹി: സ്‌തുത്യർഹ സേവനത്തിനുള്ള സേനാമെഡൽ നേടിയവർക്കും അവരുടെ പങ്കാളികൾക്കും ഇനി ട്രെയിൻ യാത്ര സൗജന്യം. കരസേനയുടെ സേനാമെഡൽ,നാവിക സേനയുടെ നൗസേന മെഡൽ,വ്യോമസേനയുടെ വായു സേനാമെഡൽ എന്നിവ ലഭിച്ചവ‌ർക്കാണ് കേന്ദ്രസർക്കാർ ആജീവനാന്ത സൗജന്യയാത്ര അനുവദിച്ചത്. ഇ-പാസായിട്ടാവും ഇത് അനുവദിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മരണാനന്തര ബഹുമതിയാണെങ്കിൽ വിധവയ്‌ക്ക് പുനർവിവാഹം വരെ ആനുകൂല്യം ലഭിക്കും. വിവാഹം കഴിക്കാത്ത മകനാണ് മരണാനന്തര ബഹുമതിയായി മെഡൽ ലഭിച്ചതെങ്കിൽ മാതാപിതാക്കൾക്ക് പാസ് കിട്ടും. നവംബർ ഒന്നു മുതൽ ഐ.ആർ.സി.ടി.സി സൈറ്റ് മുഖേന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. അതിനു മുൻപായി ഇന്ത്യൻ റെയിൽവേസ് കൺസഷൻ ആൻഡ് കോംപൻസേഷൻ പോർട്ടലിൽ (ഐ.ആർ.സി.സി.പി) രജിസ്റ്റ‌ർ ചെയ്യണം. തിരിച്ചറിയൽ വെരിഫിക്കേഷനു ശേഷം ഡിജിറ്റൽ പാസ് അനുവദിക്കും. ഫസ്റ്റ് ക്ലാസിലും, സെക്കൻഡ് എ.സിയിലും, എ.സി ചെയർ കാറിലും യാത്ര ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA