
തിരുവനന്തപുരം: പ്രവർത്തനഫണ്ട് പിരിവ് ഒക്‌ടോബർ ഒന്നിന് തുടങ്ങാൻ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്‌ടോബർ മാസത്തിൽ തന്നെ പിരിവ് പൂർത്തിയാക്കും. പ്രവർത്തകരിൽ നിന്ന് ഒരു ദിവസത്തെ വേതനമാണ് ശേഖരിക്കുക. ബഹുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കും. പി.എം ശ്രീ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമായ ശേഷം സമരപരിപാടികളിലേക്ക് കടക്കും. പദ്ധതി ഒരു തരത്തിലും നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് സി.പി.ഐയുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |