
കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിൻ, വ്യാജ വിവാഹാരോപണം ഉന്നയിച്ച കേസിൽ പരാതിക്കാരനായ കെ.പി.സി.സി വക്താവ് രാജു പി.നായരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിന്റെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രാജു മാദ്ധ്യമങ്ങളോട് പറഞ്ഞു. കൈരളിക്ക് പോലും നൽകാത്ത പ്രതിരോധം സി.പി.എം നേതാക്കൾ റിപ്പോർട്ടർ ചാനലിന് നൽകുകയാണ്. സി.പി.എമ്മിന്റെ കള്ളപ്പണം റിപ്പോർട്ടറിൽ എത്തിയിട്ടുണ്ടോയെന്നും എം.വി.നികേഷ് കുമാറിനെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് കൈമാറിയ സീറോ എഫ്.ഐ.ആറിൽ കളമശേരി പൊലീസ് 16നാണ് ആന്റോ അഗസ്റ്റിൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |