
തിരുവനന്തപുരം: ചൂട് മൂന്ന് ഡിഗ്രിയോളം കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു. ഇന്നലെ 100 ദശലക്ഷം യൂണിറ്റിലെത്തി. മാസം മുഴുവൻ പവർ കട്ട് വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന സൂചന. സെപ്തംബറിൽ ഇതുവരെ മൂന്ന്ദിവസം മാത്രമാണ് പവർകട്ട് ഒഴിവാക്കാനായത്.
ഇന്നും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ അറിയിപ്പ്. പുനലൂരിൽ 37ഡിഗ്രി ഇന്നലെ രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളുമായും കമ്പനികളുമായും ചർച്ച നടത്തിയെങ്കിലും ഈ മാസത്തേക്ക് വൈദ്യുതി ലഭിച്ചിട്ടില്ല. ഓപ്പൺ എക്സ്ചേഞ്ചിൽ നിന്ന് പരമാവധി വാങ്ങി നിയന്ത്രണം കഴിയുന്നത്ര കുറയ്ക്കാനാണ് ശ്രമം. ഇടുക്കിയിൽ അറ്റകുറ്റപ്പണിക്കായി നിറുത്തിയിട്ട ഒരു ജനറേറ്റർ വീണ്ടും പ്രവർത്തിപ്പിച്ച് തുടങ്ങി. ഇതോടെ ഉത്പാദനം 130 മെഗാവാട്ട് കൂടി. ഡാമുകളിൽ 60% ജലമാണുള്ളത്. മുൻവർഷങ്ങളിൽ ഇതേസമയത്ത് 78% ഉണ്ടാകാറുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |