
തിരുവനന്തപുരം:മലബാർ മേഖലാ സഹകരണ ക്ഷീരോല്പാദന യൂണിയൻ (മിൽമ) ഭരണസമിതി പിരിച്ചുവിട്ടത് ജനാധിപത്യവിരുദ്ധമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി മാത്രമല്ല, മികച്ച സംഘമെന്ന നിലയിൽ ദേശീയതലത്തിൽ അംഗീകാരം നേടിയ യൂണിയനെയാണ് യു.ഡി.എഫ് ഇടപെടലിൽ പിരിച്ചുവിട്ടത്. ക്രമക്കേട് ആരോപിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അത് ആരംഭിക്കുന്നതിന് മുമ്പാണ് പിരിച്ചുവിടൽ.
തിരുവനന്തപുരം മേഖലാ യൂണിയനും നേരത്തെ പിരിച്ചുവിട്ടിരുന്നു. സംസ്ഥാനത്തെ ക്ഷീരകർഷകരുടെ സഹകരണപ്രസ്ഥാനം പിടിച്ചെടുക്കുക എന്ന രാഷ്ടീയ ലക്ഷ്യമാണ് ഇതിന് പിന്നിൽ. സഹകരണമേഖല പിടിച്ചെടുക്കാനുളള ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ ജനങ്ങൾ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |