SignIn
Kerala Kaumudi Online
Sunday, 20 September 2026 2.07 AM IST

സഫയർ മെഗാ സ്കോളർഷിപ്പ് പരീക്ഷ 27ന്  5-12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക്

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ 'സഫയർ" 5 മുതൽ 12-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാനതല മെഗാ സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ 27ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പരീക്ഷ. വിദ്യാർഥികൾ 9:30 ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാകണം. സയൻസ്, ഗണിതം എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി എം.സി.ക്യൂ മാതൃകയിലാണ് പരീക്ഷ.

ഒരു കോടി രൂപയുടെ സ്കോളർഷിപ്പുകളും ക്യാഷ് അവാർഡുകളുമാണ് വിജയികൾക്കായി 'സഫയർ" ഒരുക്കുന്നത്. അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും 100% വരെ സ്കോളർഷിപ്പോടു കൂടി നീറ്റ്, ജെ.ഇ.ഇ, കീം തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള അവസരം നൽകുന്നു. കൂടാതെ 100% വരെ ഫീസിളവോടുകൂടി സഫയർ ഹോസ്റ്റലുകളിൽ താമസത്തിനും അവസരമൊരുക്കുന്നു.

തിരുവനന്തപുരം സിറ്റി, പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെയ്യാർഡാം, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല, കൊല്ലം കരുനാഗപ്പള്ളി, ഭരണിക്കാവ്, അഞ്ചൽ, പുനലൂർ, കൊട്ടാരക്കര തുടങ്ങിയ പരീക്ഷ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. വിജയികൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും. സി.ബി.എസ്.ഇ, സ്റ്റേറ്റ്, ഐ.സി.എസ്.ഇ സിലബസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അതത് സിലബസിൽ തന്നെ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് സഫയർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. വി. സുനിൽകുമാർ അറിയിച്ചു. അക്കാഡമിക് ഹെഡ് ഡോ. ജി. അജിത്ത് കുമാർ, ജനറൽ മാനേജർ മാഹീൻ എം,ബിസിനസ് ഹെഡ് സിബി എം. രാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നതിനും വിശദമായ സിലബസിനും www.zephyrentrance.inസന്ദർശിക്കുക. ഫോൺ: 9048473040.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA