SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.12 AM IST

തച്ചങ്കരി കേസിലെ വിധി: ഉന്നതർക്കുള്ള സന്ദേശമെന്ന് ഹൈക്കോടതി ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി മാറ്റി

d

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ മുൻ ഡി.ജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ ശിക്ഷാവിധി ഉന്നത പദവി വഹിക്കുന്നവർക്കുള്ള സന്ദേശമാണെന്ന് ഹൈക്കോടതി. 'ഡി.ജി.പിമാർക്കും ചീഫ് സെക്രട്ടറിമാർക്കും എന്തിന് മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കും വരെയുള്ള സന്ദേശമാണിത്. സ്വാധീനശക്തിക്കു വഴങ്ങിക്കൊടുക്കുന്ന വിധം നിയമം അത്ര ബലഹീനമല്ല. എത്ര ഉന്നതരായാലും വിവേചനമില്ലാതെ നിയമം നടപ്പിലാക്കപ്പെടും"-കോടതി ഓർമ്മിപ്പിച്ചു.

കോട്ടയം വിജിലൻസ് കോടതിയുടെ തടവുശിക്ഷ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന തച്ചങ്കരിയുടെ അപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള പരാമർശം. തച്ചങ്കരിയുടെ ആവശ്യത്തെ സർക്കാർ എതിർത്തു. ഇക്കാര്യം രേഖാമൂലം സമർപ്പിക്കാൻ നിർദ്ദേശിച്ച കോടതി,വിഷയം വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. നാലുവർഷം തടവും 30 ലക്ഷത്തിലധികം രൂപ പിഴയും ശിക്ഷ ലഭിച്ച തച്ചങ്കരി ജയിലിലാണ്.

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സമയം തേടി. എന്നാൽ 10 വർഷത്തിൽ താഴെ ശിക്ഷ ലഭിച്ച കേസുകളിൽ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2003 മുതൽ നിലനിൽക്കുന്ന കേസ് വേഗത്തിൽ തീർപ്പാക്കണമെന്നും വാദിച്ചു. അസാധാരണമായ സാഹചര്യങ്ങളിൽ ഇത്തരം നടപടികൾക്ക് നിയമപരമായ വിലക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി സർക്കാരിന് സമയം അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA