SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.12 AM IST

മന്ത്രിമാരുടെ കൂട്ട വിദേശയാത്ര; വിവാദം

d

തിരുവനന്തപുരം: ഭരണം തുടങ്ങി നാലു മാസത്തിനുള്ളിൽ മന്ത്രിമാരടക്കം കൂട്ടത്തോടെ വിദേശയാത്രയ്ക്ക് പോയതിൽ വിവാദം. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യാത്രകളെന്നാണ് വിമർശനം. എന്നാൽ, ഖജനാവിൽ നിന്ന് പണമെടുക്കാതെയുള്ള സ്വകാര്യ സന്ദർശനങ്ങളാണ് ഇതെന്നാണ് മന്ത്രിമാരുടെ വിശദീകരണം.

മന്ത്രി ഒ.ജെ.ജനീഷ് ഒമാൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അമേരിക്കയിലെ ഷിക്കാഗോ,

മന്ത്രി കെ.എം.ഷാജി യൂറോപ്യൻ രാജ്യമായ ബൾഗേറിയ എന്നിവിടങ്ങളിലായിരുന്നു സന്ദർശനം നടത്തിയത്. മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ശനിയാഴ്ച അബുദാബിയിൽ നടന്ന വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ പോയി. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനാണ് ബഹ്‌റൈനിൽ പോയത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും മന്ത്രി പി.സി.വിഷ്ണുനാഥും വിദേശ യാത്ര നടത്തിയെങ്കിലും ഔദ്യോഗിക യാത്രകളാണെന്നായിരുന്നു വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA