SignIn
Kerala Kaumudi Online
Sunday, 08 November 2026 12.32 AM IST

ബി.എൽ.എം കേസ്: ചോദ്യം ചെയ്യണമെങ്കിൽ നോട്ടീസ് നൽകണം

e

കൊച്ചി: ചെന്നൈ കേന്ദ്രമായ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ബി.എൽ.എമ്മിന്റെ സാമ്പത്തിക തട്ടിപ്പുകേസിൽ സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാനടക്കമുളളവരെ അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് നൽകി മാത്രമേ വിളിപ്പിക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. പൊലീസ് ബുദ്ധിമുട്ടിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തടയണമെന്നാവശ്യപ്പെട്ട് ചെയർമാൻ ആർ. പ്രേംകുമാർ, സിദ്ധേശ്വർ പ്രദീപ്കുമാർ നായർ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഇടക്കാല ഉത്തരവ്. കേസ് അന്വേഷിക്കുന്ന കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനടക്കമുള്ളവർക്കാണ് നിർദ്ദേശം. ഹർജി ഡിസംബർ 3ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA