
തിരുവനന്തപുരം:മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുളള പ്രത്യേകപരിശോധനയിൽ 23040 പേർക്കെതിരെ പൊലീസ് കേസെടുത്തു. ക്രമസമാധാന എ.ഡി.ജി.പി പി.വിജയന്റെ നിർദ്ദേശപ്രകാരം സോൺ ഐ.ജിമാർ, റെയ്ഞ്ച് ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു വിവിധ യൂണിറ്റുകളുടെ സ്‌പെഷ്യൽ ഡ്രൈവ്.
ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം റൂറലിലാണ്2762. കോട്ടയത്ത്2022, തിരുവനന്തപുരം റൂറലിൽ1661 കേസുകളുണ്ട്. കുറവ് കേസുകൾ കാസർകോട് ജില്ലയിലാണ്304. വാഹനപരിശോധന വരുംദിവസങ്ങളിലും ഉണ്ടാകുമെന്ന് എ.ഡി.ജി.പി പി.വിജയൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |