SignIn
Kerala Kaumudi Online
Sunday, 08 November 2026 12.41 AM IST

കൊടുംകുറ്റവാളി എട്ട് വർഷമായി കൊല്ലത്ത്

e

കൊല്ലം: കഴിഞ്ഞ ദിവസം പിടിയിലായ കൊടുംകുറ്റവാളി ബീഹാർ സ്വദേശി മുഹമ്മദ് അജാജ് അഹമ്മദ് എട്ടുവർഷമായി കൊല്ലത്തായിരുന്നു താമസം. ബീഹാറിലെ ആർ.ജെ.ഡി നേതാവ് ബൈദ്യനാഥ് മഹ്‌തോയെ വെടിവച്ച് കൊലപ്പെടുത്തിയതുൾപ്പെടെ രണ്ട് കൊലപാതക കേസിലും മറ്റ് 11 കേസിലും പ്രതിയാണിയാൾ. 2018ൽ മോഷണശേഷം കൊല്ലത്തെത്തിയ മുഹമ്മദ് അജാജ് ഇവിടെ നിന്ന് പോയാണ് കുറ്റകൃത്യങ്ങൾ ചെയ്തത്.

കൊല്ലം നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ സെയിൽസ്മാനായും ഡ്രൈവറായും ജോലി ചെയ്തുവരികയായിരുന്നു. ബീഹാർ ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരളത്തിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് എസ്.ഐ രാമായൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി. ബീഹാർ പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് കൊല്ലം ചാമക്കടയിൽ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് പിടികൂടിയത്. ഇയാളെ കണ്ടെത്തുന്നവർക്ക് ബീഹാർ സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMENEWS, KOLLAM, CASEDAIRY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY