
കോഴിക്കോട്:മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കും വരെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.
ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ ദേശ് ബചാവോ മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാറിനെതിരായ കൂടുതൽ നീക്കങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. നരേന്ദ്രമോദി ഏറ്റവും അപമാനിതനായി പുറത്തുപോകുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കും. വോട്ടവകാശം സംരക്ഷിക്കുക എന്നത് വ്യക്തിത്വത്തിനും മൗലികാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണ്. ഒരാളുടെ വോട്ട് ആർക്കും എപ്പോൾ വേണമെങ്കിലും തട്ടിയെടുക്കാമെന്ന സാഹചര്യമുണ്ടായാൽ ഈരാജ്യത്ത് ജീവിക്കുന്നതിൽ അർത്ഥമില്ല. വോട്ടിനൊപ്പം പൗരന്റെ അവകാശങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയ്ക്കെതിരായ ജീവൻമരണ പോരാട്ടമാണിത്.
പൊലീസിനെയും സി.ആർ.പി.എഫിനെയും സൈന്യത്തെയും ഉപയോഗിച്ച് ഈ പോരാട്ടത്തെ നേരിടാമെന്ന് മോദി കരുതേണ്ട. ഒന്നിന് പത്തായി തിരിച്ചടി നൽകാൻ ശേഷിയുള്ളതാണ് ഇന്ത്യയിലെ പ്രതിപക്ഷനിരയെന്നും വേണുഗോപാൽ പറഞ്ഞു. രാജ്യം ഗ്യാനേഷ് കുമാറിന്റെ രാജിക്കായി കാത്തിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. ഡി.സി.സി.പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |