SignIn
Kerala Kaumudi Online
Sunday, 08 November 2026 12.32 AM IST

സൂര്യനെ നിരീക്ഷിച്ച് ഒരാണ്ട് കടന്ന് ആദിത്യ

sun

തിരുവനന്തപുരം:സൂര്യനെ നിരീക്ഷിക്കാൻ ഐ.എസ്.ആർ.ഒ. അയച്ച ആദ്യപേടകമായ ആദിത്യ എൽ.1 ബഹിരാകാശത്ത് ഒരുവർഷം പൂർത്തിയാക്കി.

സൂര്യന്റെ താഴത്തെ അന്തരീക്ഷത്തെക്കുറിച്ചും സൗരജ്വാലകളെക്കുറിച്ചും നിർണായകവിവരങ്ങളാണ് പേടകം ശേഖരിച്ചതെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. ആദിത്യഎൽ1ലെ 'സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ്' ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ കൃത്യമായ അൾട്രാവയലറ്റ് ചിത്രങ്ങൾ ലഭ്യമാക്കി. സൂര്യനിൽ നിന്നുള്ള പ്ലാസ്മാപ്രവാഹങ്ങൾ ഒരേപോലെയല്ല വരുന്നതെന്നും കണ്ടെത്തി.ഇത് ബഹിരാകാശ കാലാവസ്ഥാനിർണ്ണയങ്ങൾക്ക് സഹായകരമാണ്.

2023 സെപ്തംബർ 2നാണ് വിക്ഷേപിച്ചത്. 2024 ജനുവരിആറിന് എൽ.വൺ ലഗ്രാഞ്ച് പോയന്റിലെത്തി. പിന്നീട് ഹാലോ ഓർബിറ്റിലേക്ക് മാറി.ഏതാനും മാസങ്ങൾക്കുശേഷം പ്രവർത്തനം ആരംഭിച്ചു. വിക്ഷേപണസമയവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടുവർഷത്തോളം ബഹിരാകാശത്തുണ്ടെങ്കിലും ഭൂമിയുടെ നിഴലിന് പിന്നിലാകുമ്പോൾ ആദിത്യയ്ക്ക് നിരീക്ഷണം നടത്താനാവില്ല. ഈ പരിമിതികൾ മറികടന്ന് നിരീക്ഷണ ഡാറ്റാ കൈമാറ്റങ്ങൾ ഒരുവർഷം പിന്നിട്ടു. അഞ്ചുവർഷമാണ് ആദിത്യപേടകത്തിന്റെ കാലാവധി.

ഭൂമിയുടെ ഭ്രമണപഥങ്ങൾക്ക് പുറത്ത് ബഹിരാകാശ നിരീക്ഷണത്തിന് തയ്യാറാക്കിയ ആദിത്യ, ലോക ബഹിരാകാശ ഗവേഷണമേഖലയ്ക്ക് ഇന്ത്യയുടെ വലിയ സംഭാവനയായാണ് കണക്കാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA