
തിരുവനന്തപുരം : കാഴ്ചാ പരിമിതിയുള്ള ഹിമ ഫാത്തിമ തുടർച്ചയായ 9-ാം വർഷവും സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവ വേദിയിലെ മിന്നും താരമായി. കോഴിക്കോട് വട്ടോളി എലൈറ്റ് എം.ജെ.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹിമ ഇത്തവണയും മൂന്ന് മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നിലും എ ഗ്രേഡ് സ്വന്തമാക്കി. കാക്കൂർ പാവങ്ങൂരിലെ കൊരുവൻ വീട്ടിൽ നൗഫൽ -ജസ്ലി ദമ്പതികളുടെ മൂത്ത മകളാണ് ഈ 14കാരി. കഥാകഥനം, മാപ്പിളപ്പാട്ട്, കാവ്യാലാപനം എന്നിവയിലാണ് ഇത്തവണ എ ഗ്രേഡ് കരസ്ഥമാക്കിയത്. പഠന മികവും കലാ മേന്മയും നോക്കി സംസ്ഥാന സർക്കാർ നൽകുന്ന 2023-24 ലെ ഉജ്ജ്വലബാല്യ പുരസ്ക്കാരത്തിനും അർഹയായിരുന്നു ഈ കൊച്ചു മിടുക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |