SignIn
Kerala Kaumudi Online
Saturday, 23 May 2026 1.07 PM IST

വൈദ്യുതി  വിതരണശേഷി കൂട്ടി, കടുത്ത വേനലിലും കറണ്ട് കട്ട് വേണ്ട

dd

തിരുവനന്തപുരം: കൊടുംചൂടിൽ അമിതമായ ഉപഭോഗം കാരണം വൈദ്യുതി കട്ടായി ഇരുട്ടിലിരിക്കേണ്ട സ്ഥിതി ഇക്കുറി ഉണ്ടാവില്ല. ഓവർലോഡ് കാരണം ട്രാൻസ്‌ഫോർമറുകൾ തകരാറിലാവുന്ന സാഹചര്യം ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ കെ.എസ്.ഇ.ബി ഏർപ്പെടുത്തി. ശേഷികൂടിയ വൈദ്യുതി ലൈനുകളും ട്രാൻസ്‌ഫോർമറുകളും സജ്ജമാക്കിയാണ് പ്രതിസന്ധി ഒഴിവാക്കിയത്.

2024ൽ ഓവർലോഡ് കാരണം ഒറ്റരാത്രികൊണ്ട് നൂറുകണക്കിന് ട്രാൻസ്ഫോർമറുകൾ തകരാറിലാവുകയും പരിഹരിക്കാൻ ദിവസങ്ങൾ എടുക്കുകയും ചെയ്തു. കടുത്ത നിയന്ത്രണം അന്ന് ഏർപ്പെടുത്തേണ്ടിവന്നു.

ആ സാഹചര്യം ഒഴിവാക്കാനാണ് സിംഗിൾ ഫേസ് ലൈനുകൾ ത്രീഫേസിലേക്ക് മാറ്റിയും ശേഷികൂടിയ ട്രാൻസ്ഫോർമറുകൾ വ്യാപകമായി സ്ഥാപിച്ചും ഹൈ ടെൻഷൻ, ലോ ടെൻഷൻ ലൈനുകൾ പുതുതായി വലിച്ചും സംവിധാനം മെച്ചപ്പെടുത്തിയത്.

ഉയർന്ന വിലയ്ക്ക് വൈദ്യുതി കേരളത്തിനു പുറത്തുനിന്ന് എത്തിച്ചാലും സുഗമമായി വിതരണം ചെയ്യാൻ കഴിയാത്തതായിരുന്നു വെല്ലുവിളി.

ഏപ്രിൽ പകുതിക്ക് ശേഷവും മേയിലും ഉപഭോഗം വലിയതോതിൽ ഉയരാനുള്ള സാദ്ധ്യത കെ.എസ്.ഇ.ബി മുന്നിൽകാണുന്നു.

സജ്ജമാക്കിയ

സംവിധാനങ്ങൾ

#ട്രാൻസ്ഫോർമറുകൾ
2024-25................ 2554

2025-26............... 3245

#11 കെ.വി ലൈൻ നിർമ്മാണം
2024-25...............856 കി.മീ,

2025-26.............. 819.73 കി.മീ

# എൽ.ടി ലൈനുകൾ
2024-25............. 3751 കി.മീ,

2025-26............. 4421 കി.മീ

# സിംഗിൾ ഫേസ് ലൈൻ

ത്രീ ഫേസാക്കൽ
2024-25............. 984 കി.മീ,

2025-26............. 742.97 കി.മീ.

# എച്ച്.ടി ലൈൻ

റീകണ്ടക്ടറിംഗ്
2024-25............ 441 കി.മീ.

2025-26........... 479.33 കി.മീ

# എൽ.ടി ലൈൻ

റീകണ്ടക്ടറിംഗ്
2024-25.......... 2994 കി.മീ

2025-26......... 1526.17 കിമീ

കുതിച്ചുയർന്ന് ഉപഭോഗം

#ശനിയാഴ്ചത്തെ പ്രതിദിന ഉപഭോഗം:

106.88 ദശലക്ഷം യൂണിറ്റ്


#പ്രതിദിന ഉപഭോഗ റെക്കാഡ് (2024 മേയ് 3):

115 ദശലക്ഷം യൂണിറ്റ്


ശനിയാഴ്ചത്തെ പീക്ക് സമയ ഉപയോഗം:

5671 മെഗാവാട്ട്
പീക്ക് സമയത്തെ റെക്കാഡ് ഉപയോഗം (2026 മാർച്ച് 26): 5836 മെഗാവാട്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA