SignIn
Kerala Kaumudi Online
Friday, 07 August 2026 1.35 AM IST

ക്ഷേമപെൻഷൻ വീട്ടിലെത്തിക്കില്ല

kshema-pension

തിരുവനന്തപുരം: സാമൂഹ്യ പെൻഷൻ കിടപ്പു രോഗികൾക്കൊഴികെ വീട്ടിലെത്തിച്ച് നൽകുന്നത് നിറുത്തലാക്കുന്നു. പെൻഷൻ വാങ്ങുന്നതിനു ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നിർബന്ധവുമാക്കും. ഓണം കഴിഞ്ഞാവും പുതിയ പരിഷ്കാരം. കേന്ദ്രത്തിന്റെ പെൻഷൻ വിതരണ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് സഹകരണ സംഘങ്ങൾ വഴി വീട്ടിലെത്തിച്ചു നൽകുന്നത്. ഇതാണ് പുതിയ തീരുമാനത്തിന് പിന്നിൽ. വ്യവസ്ഥകൾ അനുസരിച്ചില്ലെങ്കിൽ കേന്ദ്രഫണ്ട് കിട്ടില്ല. ഒരേ ആൾക്ക് മാസത്തിൽ രണ്ടുതവണ പെൻഷൻ കിട്ടുന്നതായും തുകയിൽ തിരിമറി നടക്കുന്നതായും പരാതികളുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് തീരുമാനം. 51.10 ലക്ഷം പെൻഷൻകാരിൽ 27.95ലക്ഷം പേർക്ക് ബാങ്കുകൾ വഴിയാണ് വിതരണം. ശേഷിക്കുന്ന 23.14ലക്ഷം പേർക്കാണ് വീടുകളിലെത്തിച്ച് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSHEMA PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA