SignIn
Kerala Kaumudi Online
Monday, 02 November 2026 9.27 AM IST

ആകാശത്ത് നിന്ന് മഞ്ഞ തുള്ളികൾ വീഴുന്നു, പ്രത്യേക ഗാന്ധം, ഇലകൾ കരിഞ്ഞു; പ്രതിഭാസം ഒരു ജില്ലയിൽ മാത്രം

sky

കാളികാവ്: കാളികാവ് ഈനാദിയിൽ ആകാശത്തു നിന്നും മഞ്ഞ തുള്ളികൾ. ചെടികൾക്കും കൃഷിക്കും ഭീഷണി. കഴിഞ്ഞ നാലു ദിവസമായി ഈനാദിയിലെ കുറഞ്ഞ ഒരുസ്ഥലത്തു മാത്രമാണ് ഈ പ്രതിഭാസം കാണുന്നത്.


മഞ്ഞ നിറത്തിലുള്ള തുള്ളികളാണ് ഇലകളിൽ കാണുന്നത്. മഞ്ഞ തുള്ളി തട്ടിയ ഭാഗങ്ങൾ ഇലകൾ കരിഞ്ഞു പോയതായും കാണുന്നുണ്ട്. ഒരു പ്രത്യേക തരം വാസനയുമുണ്ട്. വൈകിട്ട് നാലോടെയാണ് ഈ പ്രതിഭാസം കണ്ടു വരുന്നത്.


മുറ്റത്ത് നിൽക്കുന്ന ആളുകളുടെ ശരീരത്തിലും മഞ്ഞ തുള്ളികൾ വീഴുന്നുന്നുണ്ട്. ഈനാദിയിലുള്ള കുറുക്കൻ വീട്ടിൽ മൊയ്തീൻ കുട്ടിയുടെ വീട്ടുമുറ്റത്തും തൊട്ടടുത്ത ബീരാന്റെ വാഴത്തോട്ടത്തിലുമാണ് മഞ്ഞ തുള്ളികൾ വീണത്.വാഴത്തോട്ടത്തിലെ എല്ലാ വാഴകളിലും ഇവ കാണുന്നുണ്ട്.

വീട്ടു മുറ്റത്തും കിണറിലും മഞ്ഞ തുള്ളികൾ കലരുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയിലാണ് കുടുംബം.അസാധാരണ പ്രതിഭാസം കണ്ടെത്തിയ വിവരം അറിഞ്ഞ് കാളികാവ് വില്ലേജ് ഓഫീസർ സി.എം. രഞ്ജിനിയും സംഘവും വാർഡ്‌മെമ്പർ വി.മജീദിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. കണ്ടെത്തിയ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വിവരങ്ങളും താലുക്ക് ദുരന്ത നിവാരണ സമിതിക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SKY, MALAPPURAM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA