
തിരുവനന്തപുരം: . ലഹരി വേട്ടയായ ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായിരുന്ന ഐ.ജി പുട്ട വിമലാദിത്യയെ നോർത്ത് സോൺ ഐ.ജിയാക്കി പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. സായുധ ബറ്റാലിയൻ ഐ.ജിയായിരുന്ന എസ്. സതീഷ് ബിനോയെ ആഭ്യന്തര സുരക്ഷാ ഐ.ജിയാക്കി. തൃശൂർ റേഞ്ച് ഡി.ഐ.ജിയായി കഴിഞ്ഞയാഴ്ച മാറ്റിയ കെ.കാർത്തികിനെ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയാക്കി. കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായി കഴിഞ്ഞയാഴ്ച മാറ്റിയിരുന്ന ടി.നാരായണനെ തൃശൂർ റേഞ്ച് ഡി.ഐ.ജിയായി തിരികെ നിയമിച്ചു.
പാലക്കാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന അജിത് കുമാറിനെ ടെലികോം എസ്.പിയാക്കി. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന എം.പി മോഹനചന്ദ്രൻ നായരെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയാക്കി. വയനാട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ അരുൺ കെ .പവിത്രനെ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറാക്കി. തിരുവനന്തപുരം റൂറൽ എസ്.പി സ്ഥാനത്ത് നിന്ന് മാറ്റിയ ജുവനാപ്പുടി മഹേഷിനെ വിജിലൻസിൽ സതേൺ റേഞ്ച് എസ്.പിയാക്കി. കോട്ടയം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന മാറ്റിയ എ. ഷാഹുൽ ഹമീദിനെ ഇക്കണോമിക് ഒഫൻസ് വിംഗ് തിരുവനന്തപുരം റേഞ്ചിൽ എസ്.പിയാക്കി. കൊച്ചി സിറ്റി ഡി.സി.പിയായിരുന്ന കെ.എസ് ഷഹൻഷായെ തിരുവനന്തപുരം സിറ്റി പൊലീസിൽ ക്രമസമാധാന, ട്രാഫിക് ചുമതലയുള്ള ഡി.സി.പിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |