SignIn
Kerala Kaumudi Online
Friday, 16 October 2026 2.00 AM IST

മാസപ്പടിക്ക് അപ്പീലില്ല , പിണറായിയുടെയും മറ്റും അപ്പീൽ അപേക്ഷ തള്ളി

READ ENGLISH VERSION

പ്രതികളെ കേൾക്കേണ്ടതില്ലെന്ന് ഡിവിഷൻ ബെഞ്ച്
പിണറായി സുപ്രീം കോടതിയെ സമീപിച്ചേക്കും

pinatayi-

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണത്തിലേക്ക് നയിച്ച സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി നിരസിച്ചു. വിജിലൻസിനും ഇ.ഡിക്കും കേസ് നടപടികൾ തുടരാം.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുമ്പ് അഴിമതിക്കേസിലെ പ്രതികളുടെ ഭാഗം കേൾക്കേണ്ടതില്ലെന്നും അത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവ‌ർക്ക് നിയമപരമായ അവകാശമില്ലെന്നും ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.അപ്പീലിന് അനുമതി തേടിയുള്ള ഉപഹർജിക

കൾ വാദം കേട്ട് തള്ളിയതോടെ അപ്പീലുകൾക്ക് പ്രസക്തിയില്ലാതായി.

പിണറായിക്കു പുറമേ, മകൾ ടി. വീണ, മരുമകൻ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കം ഏഴ് പേരാണ് ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കൈമാറിയ റിപ്പോർട്ടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾബെഞ്ച് ഉത്തരവെന്നും അത് സ്വാഭാവിക നീതിക്ക് എതിരാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. എഫ്.ഐ.ആറിന് മുമ്പ് പ്രാഥമിക അന്വേഷണമാണ് വേണ്ടതെന്ന സർക്കാർ വാദവും തള്ളി.

കള്ളപ്പണ നിരോധന വകുപ്പ് 66(2) പ്രകാരം ഇ.ഡി. കൈമാറിയ വിവരങ്ങളിൽ കേസെടുക്കാനാവശ്യമായ വസ്തുതയുണ്ടെങ്കിൽ പ്രാഥമികാന്വേഷണത്തിന്റെ ആവശ്യമില്ല.

എഫ്.ഐ.ആർ ചോദ്യം ചെയ്യാനുള്ള ഹർജിക്കാരുടെ അവകാശത്തെ സിംഗിൾബെഞ്ച് ഉത്തരവ് ബാധിച്ചിട്ടില്ലെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു.

അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലായിരുന്നു കേസെടുക്കാനുള്ള സിംഗിൾബെഞ്ച് ഉത്തരവ്.

ആധാരം സുപ്രീംകോടതി ഉത്തരവ്

1.പൊതുപദവിയിലിരിക്കേ അഴിമതിക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന സൂചനകൾ ലഭിച്ചാൽ നേരിട്ട് കേസെടുക്കാമെന്നും പ്രാഥമികാന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
2. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുമ്പ് ആരോപണവിധേയരായ പൊതുസേവകരെ കേൾക്കണമെന്നത് അവകാശമല്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.
3. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ പ്രാഥാമികാന്വേഷണം ഒഴിവാക്കി കേസിലേക്ക് കടക്കാൻ ഉയർന്ന ഉദ്യോഗസ്ഥന് അധികാരമുണ്ട്.

മറുവഴി?

അപ്പീൽ അനുമതി തള്ളിയ ഡിവിഷൻബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാം. അല്ലെങ്കിൽ വിജിലൻസ് എഫ്.ഐ.ആറും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുതിയ വാദങ്ങളുമായി ഹൈക്കോടതിയിൽ ഹർജി നൽകാം. വിധിക്കെതിരെ പിണറായി വിജയനും മറ്റും സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASAPPADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA