SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.41 AM IST

നീറ്റ് യു.ജി പുന:പരീക്ഷ: ഡൗൺലോഡ് ചെയ്യാൻ പറ്റാതെ അഡ്മിറ്റ് കാർഡ്

□വലഞ്ഞ് വിദ്യാർത്ഥികൾ

ന്യൂഡൽഹി: നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് നിശ്ചയിച്ചിരിക്കെ, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ .. neet.nta.nic.in വെബ്സൈറ്റിൽ കഴിഞ്ഞ ദിവസം മുതൽ ലഭ്യമാക്കിയിരുന്നു. പോർട്ടലിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടു. അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ച

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ), സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് പ്രതികരിച്ചു. 4 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌തെന്നും ഏജൻസി അറിയിച്ചു.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യും മുൻപ് വിദ്യാ‌ർത്ഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കണം. നീറ്റ് റീഫണ്ട് തുക ട്രാൻസ്‌ഫർ ചെയ്യാനാണിത്. ചോദ്യപേപ്പ‌ർ ചോർച്ചയെ തുടർന്ന് മേയ് 3ന് നടത്തിയ പരീക്ഷ റദ്ദാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് ഫീസ് തിരിച്ചു നൽകാനും തീരുമാനിച്ചിരുന്നു. അതേസമയം, വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനം ഉപയോഗിച്ച് ചോദ്യപേപ്പർ നഗരങ്ങളിലെത്തിക്കുന്ന നടപടി തുടങ്ങി. എയർപോർട്ടിൽ നിന്ന് കേന്ദ്ര സേനയുടെയും, സംസ്ഥാന പൊലീസിന്റെയും അകമ്പടിയോടെ ബാങ്കുകളിലെത്തിച്ച് അവിടത്തെ ലോക്കറുകളിൽ സൂക്ഷിക്കുകയാണ്.

തട്ടിപ്പു തടയാൻ

വെബ്സൈറ്റ്

നീറ്റ് യു.ജി പുന:പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ,സംശയകരമായ മെസേജുകൾ,ലിങ്കുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യമറിയിക്കാൻ എൻ.ടി.എ പ്രത്യേക വെബ്സൈറ്റ് ഏർപ്പെടുത്തി. https://innovateindia.mygov.in/neet-ug-2026/ സൈറ്റിൽ തെളിവുകൾ അപ്‌ലോഡ് ചെയ്യാം.

അതിനിടെ, വിദ്യാർത്ഥികൾക്കുള്ള റീഫണ്ട് തുക തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ ബീഹാർ ഗയയിലെ ബി.എസ്.സി വിദ്യാർത്ഥി നവീൻകുമാർ ശങ്കറിനെ അഹമ്മദാബാദ് സൈബർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. 350ലേറെ പേരെ തട്ടിപ്പിനിരയാക്കാനായിരുന്നു ശ്രമം. നീറ്റ് പോർട്ടലിൽ കടന്നുകയറി വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ സ്ഥാനത്ത് സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തി. വിദ്യാർത്ഥികൾ സ്ട്രോംഗ് പാസ്‌വേഡുകൾ ഉപയോഗിക്കണമെന്ന് എൻ.ടി.എ അധികൃതർ അഭ്യർത്ഥിച്ചു. പാസ്‌വേഡുകൾ, ഒ.ടി.പി എന്നിവ ഷെയർ ചെയ്യരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA