SignIn
Kerala Kaumudi Online
Monday, 02 November 2026 2.13 AM IST

 കേരളപ്പിറവിയിൽ അപൂർവഒത്തുചേരൽ സ്പീക്കേഴ്സ് അസംബ്ളി

1

തിരുവനന്തപുരം: മുൻകാല സഭാനാഥന്മാരുടെയും നിയമസഭാ സാമാജികരുടെയും അപൂർവ ഒത്തുചേരൽ വേദി കൂടിയായി നിയമസഭയിൽ ഇന്നലെ നടന്ന കേരളപ്പിറവിയുടെ 70-ാം വാർഷികാഘോഷ ചടങ്ങ്. പാലോളി മുഹമ്മദ് കുട്ടി, തേറമ്പിൽ രാമകൃഷ്ണൻ, ഭാർഗവി തങ്കപ്പൻ, എം.ബി രാജേഷ്, എ.എൻ ഷംസീറുമുൾപ്പെടെയുള്ളവർ ഓർമ്മകളുടെ അയവിറക്കലുമായി സമാഗമത്തിന്റെ ഭാഗമായി. പക്ഷഭേദമന്യേ എല്ലാവരും പങ്കെടുത്ത ഈ ചടങ്ങ് ചരിത്രത്തിലെ ആദ്യ അനുഭവമാണെന്നും കേരളത്തിന് പൊതുവായി ഒരു കേരളഗീതമുണ്ടാവണമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കേരളഗീതമെന്ന തിരുവഞ്ചൂരിന്റെ ആവശ്യത്തെ എം. വിജയകുമാറും പിന്തുണച്ചു. സ്വതന്ത്ര ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ നിർണായക പങ്കുവഹിക്കാൻ കേരള നിയമസഭയ്ക്കായെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വി.എം സുധീരൻ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിയമസഭകൾ ചേരുന്ന ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ബഹുദൂരം മുന്നിലാണെന്ന് തേറമ്പിൽ രാമകൃഷ്ണനും പറഞ്ഞു. 70-ാം ജന്മദിനത്തോടനുബന്ധിച്ച് 70 പേരടങ്ങുന്ന തിരുവാതിരയും ചടങ്ങിന് മുന്നോടിയായി അരങ്ങേറി. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മുൻ ഡെപ്യൂട്ടി സ്പീക്കർമാരായ ഭാർഗവി തങ്കപ്പൻ, ജോസ് ബേബി, പാലോട് രവി, ചിറ്റയം ഗോപകുമാർ, വി.ശശി, മുൻ എം.എൽ.എ ഒ.രാജഗോപാൽ, സണ്ണിക്കുട്ടി എബ്രാഹം തുടങ്ങിയവർ സംസാരിച്ചു.

13ന്റെ അശുഭം

13 എന്ന അക്കം അശുഭകരമെന്ന ചിലരുടെ അഭിപ്രായത്തോട് യോജിക്കാതിരിക്കാനാവില്ലെന്ന് എൻ. ശക്തൻ. താൻ സ്പീക്കറായിരുന്ന കാലത്ത് നിയമസഭയിൽ അരങ്ങേറിയ ദൗർഭാഗ്യകരമായ സംഭവമാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം. 13-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ചേർന്ന മാർച്ച് 13നായിരുന്നു കെ.എം മാണി തന്റെ 13-ാമത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത്. നാല് പതിമൂന്നുകൾ ഒന്നിച്ചു വന്ന ആ ദിവസത്തെ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണെന്നും ശക്തൻ പറഞ്ഞു.

 അ​പ്പം​ ​ചു​ട്ടെ​ടു​ക്കും​ ​പോ​ലെ​യാ​വ​രു​ത്
നി​യ​മ​നി​ർ​മ്മാ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​അ​പ്പം​ ​ചു​ട്ടെ​ടു​ക്കും​ ​പോ​ലെ​യാ​വ​രു​ത് ​നി​യ​മ​നി​ർ​മ്മാ​ണ​മെ​ന്നും​ ​ജ​നാ​ഭി​ലാ​ഷ​ങ്ങ​ളും​ ​ആ​വ​ശ്യ​ങ്ങ​ളും​ ​നി​യ​മ​നി​ർ​മ്മാ​ണ​ ​വേ​ള​യി​ൽ​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും​ ​മു​ൻ​ ​സ്പീ​ക്ക​ർ​ ​വി.​എം.​സു​ധീ​ര​ൻ.​ ​കേ​ര​ള​പ്പി​റ​വി​യു​ടെ​ 70​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​നി​യ​മ​സ​ഭ​യി​ൽ​ ​സ്നേ​ഹ​സം​ഗ​മം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​സു​ധീ​ര​ൻ.
വേ​ണ്ട​ത്ര​ ​ച​ർ​ച്ച​ക​ളി​ല്ലാ​തെ​യു​ള​ള​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​ജ​നാ​ധി​പ​ത്യ​ത്തി​ന് ​ഭൂ​ഷ​ണ​മ​ല്ല.​ ​അ​ങ്ങ​നെ​യൊ​രു​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​ക​രു​ത്.​ ​സ​ബ്ജ​ക്ട് ​ക​മ്മി​റ്റി​ ​വ​ന്ന​തോ​ടെ​ ​ച​ട്ട​ങ്ങ​ളി​ൽ​ ​ച​ർ​ച്ച​ക​ൾ​ ​ഇ​ല്ലാ​തെ​യാ​ണ് ​ബി​ല്ലു​ക​ൾ​ ​പാ​സാ​ക്കു​ന്ന​ത്.​​ ​ഒ​ന്നാം​നി​യ​മ​സ​ഭ​യു​ടെ​ ​കാ​ല​ത്ത് ​വി​മോ​ച​ന​സ​മ​രം​ ​പോ​ലെ​ ​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭം​ ​ഉ​ണ്ടാ​യി​ട്ടും​ ​നി​യ​മ​സ​ഭ​ ​കൃ​ത്യ​മാ​യി​ ​ദൗ​ത്യം​ ​നി​റ​വേ​റ്റി.​ ​ഒ​രു​ ​ദി​വ​സം​ ​പോ​ലും​ ​സ​ഭ​ ​സ്തം​ഭി​ച്ചി​ല്ല.​ ഇ​പ്പോ​ൾ​ ​സ​ഭാ​സ​മ്മേ​ള​നം​ ​ചേ​രു​ന്ന​ ​ദി​വ​സ​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​കു​റ​യു​ക​യാ​ണെ​ന്നും​ ​സു​ധീ​ര​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​നി​യ​മ​സ​ഭാ​മ​ന്ദി​ര​ത്തി​ലെ​ ​ആ​ർ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​ത​മ്പി​ ​മെ​മ്പേ​ഴ്സ് ​ലോ​ഞ്ചി​ൽ​ ​ന​ട​ന്ന​ ​സം​ഗ​മ​ത്തിൽ സ്പീ​ക്ക​ർ​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ 150​ല​ധി​കം​ ​മു​ൻ​ ​നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​മു​ൻ​ ​സ്പീ​ക്ക​ർ​മാ​രാ​യ​ ​തേ​റ​മ്പി​ൽ​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​വി.​എം.​സു​ധീ​ര​ൻ,​ ​എ​ൻ.​ശ​ക്ത​ൻ,​ ​എം.​വി​ജ​യ​കു​മാ​ർ,​ ​എം.​ബി.​രാ​ജേ​ഷ്,​ ​എ.​എ​ൻ.​ഷം​സീ​ർ​ ,​ ​മു​ൻ​ ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​ർ​മാ​രാ​യ​ ​ഭാ​ർ​ഗ​വി​ ​ത​ങ്ക​പ്പ​ൻ,​ ​ജോ​സ് ​ബേ​ബി,​ ​പാ​ലോ​ട് ​ര​വി,​ ​വി.​ശ​ശി,​ ​ചി​റ്റ​യം​ ​ഗോ​പ​കു​മാ​ർ,​ ​മു​ൻ​ ​നി​യ​മ​സ​ഭാം​ഗ​മാ​യ​ ​പാ​ലോ​ളി​ ​മു​ഹ​മ്മ​ദ് ​കു​ട്ടി,​ ​മു​ൻ​ ​നി​യ​മ​സ​ഭാ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​രാ​ജേ​ന്ദ്ര​ ​ബാ​ബു,​ ​മു​തി​ർ​ന്ന​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​ ​സ​ണ്ണി​ക്കു​ട്ടി​എ​ബ്ര​ഹാം, ദേ​ശീ​യ​-​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ൽ​ ​മെ​ഡ​ലു​ക​ൾ​ ​നേ​ടി​യ​ ​മു​ൻ​ ​നി​യ​മ​സ​ഭാം​ഗം​ ​എം.​ജെ.​ജേ​ക്ക​ബ് ​എ​ന്നി​വ​രെ​ ​ആ​ദ​രി​ച്ചു.​ ​ഡെ​പ്യൂ​ട്ടി​സ്പീ​ക്ക​ർ​ ​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​ൻ​ ​സ്വാ​ഗ​ത​വും​ ​നി​യ​മ​സ​ഭാ​സെ​ക്ര​ട്ട​റി​ ​ഇ​ൻ​ ​ചാ​ർ​ജ് ​ഷാ​ജി.​സി.​ബേ​ബി​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

 സ്ത്രീ​ക​ളു​ടെ​ ​വാ​ക്കി​ന് ​ഒ​രു വി​ല​യു​മി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​'​സ്ത്രീ​ക​ളു​ടെ​ ​വാ​ക്കി​ന് ​ഒ​രു​ ​വി​ല​യും​ ​ക​ൽ​പ്പി​ക്കു​ന്നി​ല്ല,​ ​എ​ല്ലാം​ ​പു​രു​ഷ​ന്മാ​ർ​ ​കൈ​യ​ട​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​സം​വ​ര​ണം​ ​പാ​സാ​ക്കി​യി​ട്ടും,​ 70​വ​യ​സ് ​പി​ന്നി​ടു​ന്ന​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യി​ൽ​ ​എ​ത്ര​ ​സ്ത്രീ​ക​ൾ​ ​ഉ​ണ്ട്?​'.​ ​നി​യ​മ​സ​ഭ​യി​ലെ​ ​സ്‌​നേ​ഹ​സം​ഗ​മ​ത്തി​ൽ​ ​നി​യ​മ​സ​ഭ​ ​മു​ൻ​ ​ഡെ​പ്യൂ​ട്ടി​സ്പീ​ക്ക​ർ​ ​ഭാ​ർ​ഗ്ഗ​വി​ ​ത​ങ്ക​പ്പ​ൻ​ ​തു​റ​ന്ന​ടി​ച്ചു.​ ​അ​ല്പം​ ​നീ​ണ്ടു​പോ​യ​ ​പ്ര​സം​ഗം​ ​ചു​രു​ക്കാ​ൻ​ ​കു​റി​പ്പ് ​കൊ​ടു​ത്ത​താ​ണ് ​ഭാ​ർ​ഗ്ഗ​വി​ ​ത​ങ്ക​പ്പ​നെ​ ​പ്ര​കോ​പി​പ്പി​ച്ച​ത്.​ ​'​ചു​രു​ക്കി​ ​ചു​രു​ക്കി​ ​ഇ​നി​ ​എ​വി​ടെ​ ​ചു​രു​ക്ക​ണം.​ ​ഞാ​ൻ​ ​ചു​രു​ക്കാം,​ ​ആ​രും​ ​വ​ർ​ത്ത​മാ​നം​ ​പ​റ​യേ​ണ്ട​ല്ലോ.​ ​സ്ത്രീ​ക​ൾ​ക്ക് ​അ​വ​സ​രം​ ​കൊ​ടു​ക്കാ​ൻ​ ​എ​ന്തൊ​രു​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​എ​ത്ര​ ​നീ​ച​മാ​യാ​ണ് ​പു​രു​ഷ​ന്മാ​ർ​ ​സ്ത്രീ​ക​ളെ​ ​കാ​ണു​ന്ന​ത്.​'​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​തു​കേ​ട്ട​തോ​ടെ​ ​സ​ദ​സും​ ​വേ​ദി​യും​ ​അ​മ്പ​ര​ന്നു.​ ​'​ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ​സ​മ​യ​മാ​കു​ന്നു​'​ ​എ​ന്ന​ ​കു​റി​പ്പി​ലെ​ ​പ​രാ​മ​ർ​ശം​ ​ഉ​റ​ക്കെ​വാ​യി​ച്ച​ ​ഭാ​ർ​ഗ​വി​ ​ത​ങ്ക​പ്പ​ൻ,​ ​'​'​എ​നി​ക്ക് ​ഭ​ക്ഷ​ണം​ ​തീ​രെ​ ​വേ​ണ്ട​'​'​ ​എ​ന്നു​പ​റ​ഞ്ഞ് ​പ്ര​സം​ഗം​ ​തു​ട​ർ​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISHNUNATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA