SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.00 AM IST

തീരദേശം കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ നീക്കം: പിണറായി 

a

തിരുവനന്തപുരം: തീരദേശം കോർപ്പറേറ്റുകൾക്ക് വേണ്ടി തീറെഴുതാനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാരിടൈം ബില്ലിനെതിരെ കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാരിടൈം ബിൽ കോർപറേറ്റുകൾക്ക് വേണ്ടി ഉണ്ടാക്കിയ ബില്ലാണെന്നും പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെട്ട കടലും കടൽത്തീരവും നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. അവ കോർപറേറ്റുകൾക്ക് പിടിച്ചെടുക്കാൻ അധികാരം നൽകുന്നതാണ് മാരിടൈം ബിൽ.നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബിൽ പാസാക്കിയത്. കായലുകളിലും നദികളിലും മത്സ്യബന്ധനത്തിന് പോകുന്നതിന് പ്രത്യേക ഫീസ് ചുമത്തുന്നതും ക്രൂരമായ നടപടിയാണ്.മത്സ്യത്തൊഴിലാളികളോട് യു.ഡി.എഫ് സർക്കാർ കാണിക്കുന്ന മനോഭാവം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അദ്ധ്യക്ഷനായിരുന്നു.

കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു)സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പുഷ്പലത, സംസ്ഥാന സെക്രട്ടറി ആർ.രാമു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA