SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.34 AM IST

ഔദ്യോഗിക ചിഹ്ന ദുരുപയോഗം: ടോമിൻ തച്ചങ്കരിക്ക് നോട്ടീസ്

tomin-thachankary

കൊച്ചി: വിരമിച്ച ശേഷം ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്തെന്നാരോപിക്കുന്ന ഹർജിയിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കോഴിക്കോട് സ്വദേശി സി.ടി. മുനീറിന്റെ ഹർജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ നടപടി. താമരശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

2023ൽ സർവീസിൽ നിന്ന് വിരമിച്ച തച്ചങ്കരി, തന്റെ സ്വകാര്യ വാഹനത്തിൽ പൊലീസ് മേധാവിയുടേതായ 'സിൽവർ സ്റ്റാർ" നമ്പർ പ്ലേറ്റ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് പരാതി. ആൾമാറാട്ടത്തിനും വഞ്ചനയ്‌ക്കും കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മുക്കം പൊലീസിലും കോഴിക്കോട് എസ്.പിക്കും പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല. തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം നൽകിയെങ്കിലും കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച് തള്ളുകയായിരുന്നു. ഹർജി ഹൈക്കോടതി 31ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOMIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA