SignIn
Kerala Kaumudi Online
Friday, 19 June 2026 1.58 AM IST

ഇപ്പോഴും ഇഴഞ്ഞിഴഞ്ഞ് പി.എസ്.സി വിജ്ഞാപനം

aa

തിരുവനന്തപുരം: തൊഴിൽ വിജ്ഞാപനങ്ങൾ യഥാസമയം പ്രസിദ്ധീകരിക്കാതെ വർഷാവസാനത്തേക്ക് നീക്കിവയ്ക്കുന്ന രീതി പി.എസ്.സി ഇക്കൊല്ലവും തുടരുമെന്ന് സൂചന.

ഓരോവർഷവും ശരാശരി 850 വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിക്കാറുള്ളത്. ഇതിലേറെയും ഡിസംബറിൽ ഒരുമിച്ചാണ് പ്രസിദ്ധീകരിക്കുന്നത്. ആദ്യ മാസങ്ങളിൽ വിരലിലെണ്ണാവുന്ന വിജ്ഞാപനങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്നതാണ് പ്രശ്നം. ഇക്കൊല്ലം ഇതുവരെ നാലു ഘട്ടത്തിലായി 38 വിജ്ഞാപനങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചത് 902 വിജ്ഞാപനങ്ങൾ. ഇതിൽ 294 എണ്ണവും ഡിസംബർ 30, 31 തീയതികളിലാണ് പ്രസിദ്ധീകരിച്ചത്.

ഈ വർഷവും 800 ൽ അധികം വിജ്ഞാപനങ്ങളുണ്ടാകാനാണ് സാദ്ധ്യത. അതിന്റെ പകുതിയെങ്കിലും ഇതിനകം പ്രസിദ്ധികരിക്കേണ്ടതാണ്. വിജ്ഞാപനങ്ങൾ യഥാസമയം പ്രസിദ്ധീകരിച്ചാൽ അതനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുക്കാനാവും. പി.എസ്.സി ജീവനക്കാരുടെ ജോലിഭാരവും ക്രമീകരിക്കാനാവും. വിജ്ഞാപങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA